Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീണ്ടും ശീതയുദ്ധം?...

വീണ്ടും ശീതയുദ്ധം? മുന്നറിയിപ്പുമായി ഷീ ജിങ്​പിങ്​

text_fields
bookmark_border
വീണ്ടും ശീതയുദ്ധം? മുന്നറിയിപ്പുമായി ഷീ ജിങ്​പിങ്​
cancel

ബീജിങ്​: യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്​ മുന്നറിയിപ്പുമായി ചൈനീസ്​ പ്രസിഡന്‍റ്​ ഷീ ജിങ്​ പിങ്​. ട്രംപ്​ പിന്തുടർന്ന നയങ്ങളുമായി മുന്നോട്ട്​ പോവുകയാണെങ്കിൽ വീണ്ടുമൊരു ശീതയുദ്ധമുണ്ടാവുമെന്ന്​ ഷീ ജിങ്​പിങ്​ പറഞ്ഞു. യു.എസ്​ വിപണി സംരക്ഷിക്കാൻ​ ​ട്രംപ്​ നടത്തിയ ഇടപെടലുകൾക്കാണ്​ ഷീയുടെ വിമർശനം.

ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ ഷീ ജിങ്​പിങ്ങിന്‍റെ പരാമർശം. കോവിഡ്​ സൃഷ്​ടിച്ച പ്രതിസന്ധി മറികടക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ച്​ നിന്ന്​ പ്രവർത്തിക്കണം. കോവിഡിനെ ആഗോളവൽക്കരണത്തെ സ്വന്തം നേട്ടങ്ങൾക്ക്​ മാത്രമായി ഉപയോഗിക്കാനുള്ള പ്രവണതയായി മാറ്റരുതെന്ന്​ ഷീ പറഞ്ഞു.

പുതിയ ശീതയുദ്ധം തുടങ്ങി ചിലർ മറ്റ്​ രാജ്യങ്ങൾക്ക്​ ഭീഷണിയാവുന്നത്​ അംഗീകരിക്കാനാവില്ല. ഉൽപന്നങ്ങളുടെ വിതരണശൃഖല തകർക്കരുതെന്നും​ അത്​ നിങ്ങളെ ഒറ്റപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളുവെന്നും അമേരിക്കയുടെ പേരെടുത്ത്​ പറയാതെ ഷീ ജിങ്​പിങ്​ പറഞ്ഞു. ലോകത്തിന്‍റെ പ്രശനങ്ങൾ ഒരു രാജ്യത്തിന്​ മാത്രമായി പരിഹരിക്കാനാവില്ല. അതിന്​ എല്ലാ രാജ്യങ്ങളുടെയും സഹകരണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Xi Jinpingcold war
News Summary - Xi Jinping warns of 'new cold war' if US keeps up protectionism
Next Story