Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദാരിദ്ര്യനിർമാർജനത്തിൽ...

ദാരിദ്ര്യനിർമാർജനത്തിൽ ചൈന സമ്പൂർണ വിജയം –ഷി ജിൻപിങ്​

text_fields
bookmark_border
ദാരിദ്ര്യനിർമാർജനത്തിൽ ചൈന സമ്പൂർണ വിജയം –ഷി ജിൻപിങ്​
cancel
camera_alt

ഷി ജിൻപിങ്

വാഷിങ്​ടൺ: ചൈനയിൽനിന്ന്​ ദാരിദ്ര്യം തുടച്ചുമാറ്റിയെന്ന്​ പ്രഖ്യാപിച്ച്​ പ്രസിഡൻറ്​ ഷി ജിൻപിങ്​. 77 കോടിയാളുകളെ ദാരിദ്ര്യത്തിൽനിന്നും മോചിപ്പിച്ച മഹാത്ഭുതത്തോടെ ചൈനയുടെ നേട്ടം ചരിത്രത്തി​െൻറ താളുകളിൽ രേഖപ്പെടുത്തുമെന്നും ഷി പറഞ്ഞു.

ഇതിനായി പ്രയത്​നിച്ചവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. 140 കോടിയാണ്​ ചൈനയിലെ ആകെ ജനസംഖ്യ. 2030 ഒാടെ രാജ്യത്തെ ദാരിദ്ര്യമുക്തനാക്കാനുള്ള യു.എൻ കർമപദ്ധതിയാണ്​ സർക്കാർ ഏറ്റെടുത്തത്​. എന്നാൽ 10 വർഷം മു​േമ്പ ലക്ഷ്യം കണ്ടു.

കഴിഞ്ഞ എട്ടുവർഷം കൊണ്ടാണ്​ 832 അവികസിത കൗണ്ടികളെയും 1,28,000 അപരിഷ്​കൃത ഗ്രാമങ്ങളെയും പട്ടിണിയിൽനിന്ന്​ മോചിപ്പിച്ചതെന്ന്​ ഷി ചൂണ്ടിക്കാട്ടി.

2012ലാണ്​ ചൈനയെ ദാരിദ്ര്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ ഷി ചുക്കാൻ പിടിച്ചത്​. ആ സമയത്ത്​ 10 കോടി ആളുകൾ ദരിദ്രരായിരുന്നു. ഇതിൽ കൂടുതലും ഉൾപ്രദേശങ്ങളിൽ കഴിയുന്നവരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Xi JinpingChina
News Summary - Xi Jinping Declares China Eliminated Poverty
Next Story