Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോക്ക്​ഡൗൺ തടങ്കൽ...

ലോക്ക്​ഡൗൺ തടങ്കൽ തുറന്ന്​ വുഹാൻ​; ചിത്രങ്ങൾ കാണാം...

text_fields
bookmark_border
ലോക്ക്​ഡൗൺ തടങ്കൽ തുറന്ന്​ വുഹാൻ​; ചിത്രങ്ങൾ കാണാം...
cancel
camera_alt??????? ???????????? ?????????? ???????????? ?????????? ????? ??????? (?????? ????????????????)

വുഹാൻ: മഹാമാരിയുടെ വ്യാപനം തടയാൻ​ സ്വയം തീർത്ത തടവറയിൽനിന്ന്​ മോചിതയായ വുഹാൻ നഗരത്തെ ഉറ്റുനോക്കുകയാണ്​ ലേ ാകം. മിക്ക രാജ്യങ്ങളും ലോക്​ഡൗണി​ൽ കഴിയുന്നതിനാൽ, കോവിഡ്​ ദുരന്ത വ്യാപ്​തിയെ ലോക്ക്ഡൗണിന്​ ശേഷം ഈ ചൈനീസ്​ നഗരം എങ്ങനെ നേരിടുന്നുവെന്നത്​ ലോകത്തിന്​ തന്നെ പാഠമാണ്​. കൊറോണയുടെ സംഹാരതാണ്ഡവത്തിൽ പ്രേതനഗരമായി മാറിയ വുഹാൻ, സാധാരണ നിലയിലേക്ക് മടങ്ങിവരാൻ എന്തൊക്കെ മാർഗങ്ങളാണ്​ അവലംബിക്കുന്നതെന്നാണ്​ രാഷ്​ട്രങ്ങൾ ഏറെ പ്രതീ ക്ഷയോടെ​ കാത്തിരിക്കുന്നത്​.

യാത്രാ നിയന്ത്രണം നീക്കിയതോടെ ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽനിന്ന് പുറപ്പെടാനുള് ള യാത്രക്കാരുടെ തിരക്ക്​. ഹാൻ‌കോ റെയിൽ‌വേ സ്റ്റേഷനിലെ ദൃശ്യം (ചിത്രം റോയി​ട്ടേഴ്​സ്​)

രണ്ടര മാസം; നേരിട്ടത് വൻ തിരിച്ചടി
ലോകത്ത്​ ആദ്യമായി കോവിഡ് 19 ​കണ്ടെത്തിയ വു ഹാനിൽ​ 76 ദിവസം നീണ്ടുനിന്ന ലോക്ക്​ ഡൗൺ ബുധനാഴ്​ചയാണ്​ പിൻവലിച്ചത്​. അടഞ്ഞുകിടന്ന രണ്ടര മാസം സാമ്പത്തികമായും സാമൂഹികമായും വൻ തിരിച്ചടിയാണ്​ നാട്​ നേരിട്ടത്​. പലരുടെയും ബന്ധുക്കളും സഹപ്രവർത്തകരും പരിചയക്കാരും ഉൾപ്പെട െ നിരവധി പേരെ കോവിഡ്​ മരണത്തിലേക്ക്​ ​കൊണ്ടുപോയി. ആരൊക്കെയാണ്​ ഇക്കാലയളവിൽ മരിച്ചുവീണതെന്നു പോലും കൃത് യമായി അറിയില്ല. നഷ്​ടപ്പെട്ട തൊഴിലും തകർന്ന ബിസിനസും എങ്ങനെ പുനഃസ്​ഥാപിക്കുമെന്ന്​ ആർക്കും ഒരുപിടിയുമില്ല.

കോവിഡി​ന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയവർ (ചിത്രം റോയി​ട്ടേഴ്​സ്​)

ആദ്യം കൗതുകക്കാഴ്​ച; പിന്നെ കരുതൽ തടങ്കൽ
പുതിയ കാലത്ത്​ അധികം പരിചിതമല്ലാത്ത വാക്കായിരുന്നു ലോക്ക്​ഡൗൺ. ഇതെങ്ങനെയാണ്​ നടപ്പാക്കുന്നത്​ എന്നറിയാൻ ജനുവരി 23 മുതൽ എല്ലാവരും കൗതുകത്തോടെ വുഹാനിലേക്ക്​ ശ്രദ്ധ തിരിച്ചിരുന്നു. നഗരം അടച്ചിടുന്നു, ഗതാഗതം നിലക്കുന്നു, കടകൾ തുറക്കുന്നില്ല, വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും ഫാക്​ടറികൾക്കും അവധി, വാഹനങ്ങളൊഴിഞ്ഞ നിരത്തുകൾ, ആളനക്കമില്ലാതെ കളിസ്​ഥലങ്ങളും കവലകളും... ആദ്യദിനങ്ങളിൽ വുഹാനിൽനിന്ന്​ പുറത്തു വന്ന ചിത്രങ്ങൾ അത്ഭുതത്തോടെയാണ്​ ലോകം വീക്ഷിച്ചത്​.

ലോക്ഡൗൺ പിൻവലിക്കുന്നതിന്​ മുന്നോടിയായി വുഹാനിൽനിന്ന്​ മടങ്ങുന്ന ഷാൻ‌ഡോങ് പ്രവിശ്യയിലെ ആ​രോഗ്യവകുപ്പ്​ ജീവനക്കാർക്ക്​ നൽകിയ യാത്രയയപ്പ്​ (ചിത്രം ഇ.പി.‌എ)

എന്നാൽ, ഭൂഖണ്ഡങ്ങൾ ഭേദിച്ച്​ കോവിഡ്​ യാത്ര തുടങ്ങിയതോ​ടെ തങ്ങൾ കണ്ട ഈ കൗതുകദൃശ്യങ്ങൾ സ്വന്തം ജീവിതത്തിലും കടന്നുവരുന്നത്​ ലോകജനത അനുഭവിച്ചു തുടങ്ങി. രോഗവ്യാപനത്തിൽനിന്ന്​ രക്ഷതേടി രാഷ്​ട്രങ്ങൾ ഒന്നിനുപിറകെ ഒന്നായി ലോക്ക്​ഡൗണിൽ അഭയം പ്രാപിച്ചു. ചില രാജ്യങ്ങൾ കർശനമായ സാമൂഹിക അകലം പാലിക്കൽ നടപ്പാക്കി. ഒടുവിൽ വുഹാൻ തുറന്നപ്പോൾ എന്തുസംഭവിക്കുന്നു എന്ന്​ ആകാംക്ഷയോടെ നോക്കുന്നതും ഈ പശ്​ചാത്തലത്തിലാണ്​.

വുഹാനിലെ ഫാക്ടറിയിൽ മാസ്ക് ധരിച്ച്​ ജോലിയിലേർപ്പെട്ട ജീവനക്കാർ (ചിത്രം റോയി​ട്ടേഴ്​സ്​)

ചൈന പുറത്തുവിട്ട കണക്കുകൾ പ്രകാരം വുഹാനിൽ മാത്രം 50,000ത്തിലധികം പേർക്കാണ്​ രോഗം ബാധിച്ചത്​. 2500ൽ അധികം ആളുകൾ മരിച്ചു. എന്നാൽ, യഥാർത്ഥ കണക്ക്​ ഇതി​​െൻറ എത്രയോ അധികമാണെന്ന്​ ട്രംപ്​ അടക്കമുള്ളവർ പറയുന്നു.

വുഹാനിലെ തെരുവിൽനിന്നുള്ള കാഴ്​ച (ചിത്രം അസോസിയേറ്റഡ്​ പ്രസ്​)

തുറന്നെങ്കിലും തുടരും നിയന്ത്രണങ്ങൾ
ലോക്ക്​ഡൗൺ പിൻവലിച്ചുവെങ്കിലും രോഗവ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങൾ വുഹാനിൻ തുടരുന്നുണ്ട്​. വീട്ടിലിരിക്കൽ തുടരാൻ പരമാവധി പരിശ്രമിക്കണമെന്നാണ്​ ഭരണകൂടത്തി​​െൻറ അഭ്യർഥന. അനാവശ്യയാത്രകൾ ഉപേക്ഷിക്കണമെന്ന കർശന നിർദേശവും നൽകിക്കഴിഞ്ഞു. റോഡുകളിൽ പരിശോധന തുടരുന്നുണ്ട്​. ‘രോഗത്തി​​െൻറ പിടിയിൽനിന്ന്​ അന്തിമ വിജയം അവകാശപ്പെടാൻ ആയിട്ടില്ല. അതിനാൽ ഞങ്ങൾ വിശ്രമിക്കരുതെന്ന് നന്നായി അറിയാം”എന്നാണ്​ ഇതേക്കുറിച്ച്​ ഹുബെ വൈസ് ഗവർണർ കാവോ ഗുവാങ്ജിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്​. ശാന്തത പാലിക്കേണ്ടതുണ്ട്, തുടക്കത്തിലെന്നപോലെ ജാഗ്രത പാലിക്കുക -അദ്ദേഹം കൂട്ടിച്ചേർത്തു.

വുഹാനിലെ തെരുവിലൂടെ നടക്കുന്നവർ (ചിത്രം റോയി​ട്ടേഴ്​സ്​)

വിലക്ക്​ നീക്കിതോടെ ആയിരങ്ങളാണ്​ നഗരത്തിനു പുറത്തു പോകാൻ എത്തിയത്​. നീണ്ട കാലത്തിനു ശേഷം റോഡുകളിൽ വാഹനങ്ങളുടെ വലിയ നിര പ്രത്യക്ഷപ്പെട്ടു. റെയിൽവേസ്​റ്റേഷനുകളും വിമാനത്താവളങ്ങളും ആളുകളെ കൊണ്ട്​ നിറഞ്ഞു.

യാത്രാവിലക്ക്​ നീക്കിയ ശേഷം വുഹാൻ ടിയാൻഹെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള ദൃശ്യം (ചിത്രം റോയി​ട്ടേഴ്​സ്​)


യാത്രക്ക്​ സർക്കാറി​​​െൻറ അനുമതി നേടണം
ആദ്യദിനം തന്നെ 50,000 പേരാണ്​ വൂഹാനിൽനിന്ന്​ മറ്റിടങ്ങളിലേക്ക്​ പോകാനെത്തിയത്​. യാത്രക്ക്​ മൊബൈൽ ആപ്​ വഴി സർക്കാറി​​​െൻറ അനുമതി നേടണം. റോഡ്​, ട്രെയിൻ, വ്യോമ ഗതാഗത നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ടുണ്ടെങ്കിലും ഹെൽത്ത്​ സർട്ടിഫിക്കറ്റുമായി എത്തുന്നവർക്ക്​ മാത്രമേ നഗരം വിട്ട്​ പുറത്തുപോകാൻ സാധിക്കൂ. പ്രാദേശികാതിർത്തികൾ തുറന്നെങ്കിലും ചില നിയന്ത്രണങ്ങൾ നിലനിൽക്കും. കോവിഡ്​ ഭീഷണി കുറഞ്ഞെങ്കിലും മറ്റ്​ രോഗങ്ങൾക്കുള്ള സാധ്യത നിലനിൽക്കുന്നതായി ആരോഗ്യവിദഗ്​ധർ മുന്നറിയിപ്പ്​ നൽകിയതിനെ തുടർന്നാണിത്​. ​

ഹാൻ‌കോ റെയിൽ‌വേ സ്റ്റേഷന് പുറത്ത് യാത്രക്കാരന് അണുനാശിനി തളിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ (ചിത്രം റോയി​ട്ടേഴ്​സ്​)


ട്രെയിൻ, വിമാന സർവിസുകൾ പുനരാരംഭിച്ചതോടെ വൂഹാനിലെ ഗതാഗതം സാധാരണ നിലയിലാകും. ലോക്​ഡൗൺ അവസാനിക്കുന്നതോടെ നഗരത്തിലെ സാമ്പത്തിക-സാമൂഹിക പ്രവർത്തനങ്ങൾ പൂർണമായും ആരംഭിക്കുമെന്ന്​ പകർച്ചവ്യാധി നിയന്ത്രണ വകുപ്പ്​ ഉദ്യോഗസ്​ഥനായ ലുവോ പിങ്​ പറഞ്ഞു. ഡിസംബറിലാണ്​ വൂഹാനിൽ വൈറസ്​ ബാധ കണ്ടെത്തിയത്​. കോവിഡിനെതിരായ പോരാട്ടത്തിലെ നാഴികക്കല്ലായാണ്​ വൂഹാൻ ജനത ലോക്​ഡൗണിനെ വിലയിരുത്തുന്നത്​.

വുഹാൻ ടിയാൻഹെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്​ യാത്ര തിരിക്കുന്ന ആരോഗ്യപ്രവർത്തകർ (ചിത്രം റോയി​ട്ടേഴ്​സ്​)


ചികിത്സയിൽ 515 പേർ
വൈറസിനെ നിയന്ത്രിച്ചുനിർത്തിയതിൽ വൂഹാൻ ലോകത്തിനു നൽകിയ സന്ദേശം ചെറുതല്ല. 1.2 കോടി ജനങ്ങളാണ്​ സാധാരണജീവിതം തിരിച്ചുപിടിച്ചത്​. നിലവിൽ കോവിഡ്​ ബാധിച്ച്​ 515ഓളം രോഗികൾ വുഹാനിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്​.

വുഹാനിൽനിന്ന്​ മടങ്ങു​േമ്പാൾ വിതുമ്പുന്ന മെഡിക്കൽ ടീമിലെ അംഗം. ടിയാൻഹെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള ദൃശ്യം (ചിത്രം റോയി​ട്ടേഴ്​സ്​)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaphotoWuhancovid 19lockdown
News Summary - Wuhan lifts coronavirus lockdown : In Pictures
Next Story