ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിത ജപ്പാനിലെ റിട്ട. ഫിസിഷ്യൻ ഷിഗെക്കോ കഗാവ; 114 വയസ്സ്
text_fieldsഷിഗെക്കോ കഗാവ
ടോക്യോ: ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിത ജപ്പാനിലെ റിട്ട. ഫിസിഷ്യനായ ഷിഗെക്കോ കഗാവ. 114 വയസ്സാണ് രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് മെഡിക്കൽ ബിരുദമെടുത്ത ഈ ജാപ്പനീസ് മുത്തശ്ശിക്ക്. 114 വയസ്സ് പ്രായമുണ്ടായിരുന്ന ജപ്പാനിലെ തന്നെ മിയോക്കോ ഹിറോയാസു മരണപ്പെട്ടതിനെത്തുടർന്നാണ് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള വനിതയായി ഷിഗേക്കോ തെരഞ്ഞെടുക്കപ്പെട്ടത്.
രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് മെഡിക്കൽ ബിരുദം നേടിയ ഇവർ യുദ്ധകാലത്ത് ഒസാക്കയിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കുടുംബത്തിന്റെ ആശുപത്രി ആരംഭിക്കുകയും അവിടെ പ്രസവ ചികിൽസകയായും ഗൈനക്കോളജിസ്റ്റായും സോവനമനുഷ്ടിക്കുയായിരുന്നു. എൺപത്തിയാറാം വയസ്സിൽ വിരമിച്ചു.
ടോക്യോയിൽ 2021ൽ നടന്ന ഒളിമ്പിക്സിന്റെ ദീപശിഖയേന്തിയ ഷിഗെക്കോ കഗാവ ലോകത്തെ ഏറ്റവും പ്രായമുള്ള ദീപശിഖാ വാഹകയാവുകയായിരുന്നു.
അധികകാലം ജീവിച്ചിരിക്കാനായി പ്രത്യേകിച്ച് യാതൊരു ദിനചര്യയും ആഹാരക്രമവുമില്ലെന്നാണ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇവരുടെ കുടുംബാംഗങ്ങൾ പറയുന്നത്. എല്ലാദിവസവും കൃത്യസമയത്ത് ഉറങ്ങുകയും കൃത്യസമയത്ത് എഴന്നേൽക്കുകയും ചെയ്യും. ദിവസവും മൂന്നുനേരം ഭക്ഷണം.
ഏതാണ്ട് ഇതുപോലെയായിരുന്നു 114 ാം വയസ്സിൽ അന്തരിച്ച മിയോക്കോ ഹിറോയാസുവും ജീവിച്ചത്. 1911ൽ ടോക്യോവിൽ ജനിച്ച അവർക്ക് മൂന്ന് മക്കളുണ്ടായിരുന്നു. അവസാനകാലം പത്രങ്ങൾ വായിച്ചും കാർഡ് ഗെയിം കളിച്ചും ചിത്രങ്ങൾ വരച്ചും സമയം ചെലവഴിച്ചു.
ജപ്പാനിൽ പൊതുവേ ജനസംഖ്യ കുറയുകയാണെങ്കിലും പ്രായമായവരുടെ ജനസംഖ്യ വർധിക്കുകതന്നെയാണ്. 2024 ലെ കണക്കുപ്രകാരം രാജ്യത്തെ 29 ശതമാനം പേരും 65 വയസ്സിന് മുകളിൽ പ്രയമുള്ളവരാണ്. 3.6 കോടി വരും ഇത്. ലോകരാജ്യങ്ങളിൽ ശതമാനത്തിൽ ഏറ്റവും വലിയ കണക്കാണിത്. പത്തുശതമാനം പേരും 80 ന് മുകളിൽ പ്രായമുള്ളവരാണ്. ആകെ രാജ്യത്ത് 90 കഴിഞ്ഞവർ 95,119 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

