എപ്പോഴും സന്തോഷത്തോടെയിരുന്നു, ശുഭാപ്തി വിശ്വാസം കൈവിട്ടില്ല; 117 വയസു വരെ മരിയ ബ്രന്യാസ് ജീവിച്ചത് ഇങ്ങനെ...
text_fieldsമഡ്രിഡ്: ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് പ്രകാരം ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന മരിയ ബ്രന്യാസ് 117ാമത്തെ വയസിൽ വിടവാങ്ങി. കഴിഞ്ഞ തിങ്കളാഴ്ച സ്പെയിനിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ശുഭാപ്തി വിശ്വാസവും എപ്പോഴും പോസിറ്റീവ് ആയിരിക്കാൻ ശ്രദ്ധിക്കുന്നതുമാണ് തന്റെ ദീർഘായുസിന് പിന്നിലെന്ന് മരിയ പറയാറുണ്ടായിരുന്നു.
യു.എസിലായിരുന്നു മരിയയുടെ ജനനം. ചിട്ടയായ ജീവിതം, മനഃശാന്തി, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുമുള്ള നല്ല ബന്ധം, പോസിറ്റീവ് ചിന്തകൾ, അപവാദം പറഞ്ഞുപരത്തുന്ന ആളുകളിൽ നിന്ന് അകലം പാലിക്കൽ എന്നിവയാണ് തന്റെ ആരോഗ്യ രഹസ്യമെന്നും അവർ തുറന്നുപറഞ്ഞിരുന്നു. ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്നാണ് മരിയ വിശ്വസിച്ചിരുന്നത്.
മരിയയുടെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മരണവിവരം പുറത്തറിഞ്ഞത്. മകളാണ് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. മൂന്നുമക്കളാണ് ഇവർക്ക്. 2020ൽ 113 വയസുള്ളപ്പോൾ കോവിഡ് ബാധിച്ചിരുന്നു മരിയക്ക്. ഒപ്പമുണ്ടായിരുന്ന പലരെയും കോവിഡ് കവർന്നപ്പോൾ അവർ രോഗം അതിജീവിച്ചു. രണ്ടാംലോകയുദ്ധകാലത്താണ് മരിയ കുടുംബത്തോടൊപ്പം സ്പെയിനിലെത്തിയത്. സ്പാനിഷ് ഫ്ലൂ അതിജീവിച്ച വ്യക്തിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

