ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ രാജ്യങ്ങൾക്ക്; പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
text_fieldsന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുമായാണ് ഫ്രാൻസ്, ഇറ്റലി, ജപ്പാൻ,സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങൾ പുതുവർഷം തുടങ്ങിയത്. ഈ രാജ്യങ്ങളിലെ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 194 ഇടങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കാം. അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷനിൽ നിന്നുള്ള ഡാറ്റയനുസരിച്ചാണ് റാങ്കിങ്.
കഴിഞ്ഞ അഞ്ച് വർഷമായി ജപ്പാനും സിംഗപ്പൂരുമാണ് ഒന്നാം സ്ഥാനത്ത് സ്ഥിരമായി ആധിപത്യം പുലർത്തിയിരുന്നത്. ഫിൻലൻഡും സ്വീഡനും ദക്ഷിണ കൊറിയയുമായി രണ്ടാം സ്ഥാനം പങ്കിട്ട് 193 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാനുള്ള വാഗ്ദാനം ചെയ്തു. ആസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ മൂന്നാം സ്ഥാനത്തെത്തി. ഈ രാജ്യങ്ങളുടെ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 192 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗജന്യമായി യാത്ര ചെയ്യാം.
ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ പൗരന്മാർക്ക് അനുമതിയുള്ള ഇന്ത്യയുടെ പാസ്‌പോർട്ട് പട്ടികയിൽ 80ാം സ്ഥാനത്താണ്. ഉസ്ബെക്കിസ്‍താനുമായാണ് ഇന്ത്യ റാങ്ക് പങ്കിടുന്നത്. അയൽരാജ്യമായ പാകിസ്താൻ പട്ടികയിൽ 101ാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

