Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ 19; സിംഗപ്പൂർ...

കോവിഡ്​ 19; സിംഗപ്പൂർ മരണനിരക്ക്​ കുറക്കുന്നതെങ്ങനെ​?

text_fields
bookmark_border
Singapore
cancel
camera_alt

The Straits times

സിംഗപ്പൂർ: ആഗോളതലത്തിൽ കോവിഡ്​ മരണനിരക്ക്​ ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്​ സിംഗപ്പൂർ. 57,000 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചപ്പോഴും 27 മരണം മാ​ത്രമാണ്​ സിംഗപ്പൂരിൽ റിപ്പോർട്ട്​ ചെയ്​തത്​. ആഗോളതലത്തിൽ കോവിഡ്​ മരണനിരക്ക്​ മൂന്നു ശതമാനമായിരിക്കേ, സിംഗപ്പൂരിൻെറ മരണനിരക്ക്​ വെറും 0.05 ശതമാനവും.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്​ കുറവ്​ ജനസംഖ്യയായിരിക്കാം ഇതിനുകാരണം എന്നു പലരും അഭിപ്രായപ്പെടു​േമ്പാഴും സിംഗപ്പൂരിനേക്കാൾ കുറവ്​ ജനസംഖ്യയു​ള്ള ഡെൻമാർക്കിൽ മൂന്നുശതമാനവും ഫിൻലാൻഡിൽ നാലുശതമാനവുമാണ്​ കോവിഡ്​ മരണനിരക്ക്​.

രണ്ടുമാസത്തിലേറെയായി ഒരു കോവിഡ്​ മരണം പോലും സിംഗപ്പൂരിൽ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​​ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. സിംഗപ്പൂരിൻെറ മരണനിരക്ക്​ കുറക്കാൻ സാധിച്ചതിൻെറ പ്രധാന കാരണങ്ങൾ പരിശോധിക്കാം.

രോഗവ്യാപനം

സിംഗപ്പൂരിൽ രോഗം സ്​ഥിരീകരിച്ചവരിൽ 95 ശതമാനവും കുടിയേറ്റ തൊഴിലാളികളിലാണ്​. അവരുടെ പ്രായമാക​ട്ടെ 20നും 30നും ഇടയിൽ. ഇടുങ്ങിയ ഡോർമെറ്ററികളിൽ താമസിക്കുന്ന ഇവരിൽ ഭൂരിഭാഗവും കെട്ടിട, കപ്പൽ നിർമാണ ജോലിയിൽ ഏ​ർപ്പെടുന്നവരാണ്​. രോഗം സ്​ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗവും യുവാക്കളിലായതിനാൽ തന്നെ മരണനിരക്കും കുറയുന്നു. പലർക്കും ചെറിയ ലക്ഷണങ്ങളോടെ കോവിഡ്​ വന്നുപോകുകയും ചിലർക്ക്​ രോഗലക്ഷണങ്ങളില്ലാ​െത തന്നെ രോഗം വന്നു മാറിയതായും കാണുന്നു.

രോഗം കണ്ടെത്തൽ

രോഗബാധ നേര​ത്തേ കണ്ടെത്തുന്നതിലൂടെ വ്യാപനത്തിൻെറ തോത്​ കുറക്കാൻ സാധിക്കുന്നു. വ്യാപക സമ്പർക്ക പട്ടിക തയാറാക്കുന്നതിലൂടെയും പരിശോധനയിലൂടെയും രോഗം നേരത്തേ കണ്ടെത്തും. രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനം പേരെയും ഇതിനോടകം പരിശോധിച്ചു കഴിഞ്ഞു. 57 ലക്ഷം പേരിൽ 9,00,000 പേരെ പരിശോധനക്ക്​ വിധേയമാക്കി.

ഡോർമെറ്ററികളിൽ താമസിക്കുന്നവരെയും കെയർ ഹോമുകളിൽ താമസിക്കുന്നവരെയും വ്യാപക പരിശോധനക്ക്​ വിധേയമാക്കുന്നുണ്ട്​. 13 വയസിൽ താഴെയുള്ളവരിൽ ശ്വാസകോശ സംബന്ധമായ പ്രശ്​നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സൗജന്യ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കുകയും ചെയ്യുന്നു.

ആശുപത്രി സൗകര്യം

കോവിഡ്​ പരിശോധനയും ചികിത്സയുടെ ഭാഗമാക്കി. കോവിഡ്​ രോഗികളായ 45വയസിന്​ മുകളിലുള്ളവരെയും പ്രത്യേക ശ്രദ്ധ നൽകേണ്ടവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ച്​ പ്രത്യേക ശ്രദ്ധ നൽകും. തെക്കുകിഴക്കൻ ഏഷ്യയിലെ പ്രധാന ആശുപത്രി ടൂറിസം ഹബാണ്​ സിംഗപ്പൂർ. നിരവധി സ്വകാര്യ ആശുപത്രികളും പൊതു ജനാരോഗ്യ കേന്ദ്രങ്ങളും ഇപ്പോൾ കോവിഡ്​ രോഗികളെ പരിചരിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രോഗലക്ഷണമില്ലാത്തവരെ താമസിപ്പിക്കുന്നതിനായി സർക്കാറിൻെറ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രങ്ങളും ഒരുക്കി. കോവിഡ്​ അതിഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളവർക്ക്​ പ്രത്യേക ശ്രദ്ധയും നൽകി വരുന്നു. നിലവിൽ ഒരു കോവിഡ്​ രോഗിപോലും സിംഗപ്പൂരിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

മാസ്​ക്​ നിർബന്ധം

ഏപ്രിൽ മുതൽ സിംഗപ്പൂരിൽ മാസ്​ക്​ നിർബന്ധമാക്കിയിരുന്നു. മാസ്​ക്​ ധരിക്കുന്നത്​ കോവിഡ്​ വ്യാപനം കുറക്കാൻ ഇടയാക്കുമെന്ന്​ വിദഗ്​ധർ വ്യക്തമാക്കിയതിന്​ പിന്നാലെയായിരുന്നു തീരുമാനം. മാസ്​ക്​ ധാരണവും സാമൂഹിക അകലം പാലിക്കലും കോവിഡ്​ വ്യാപനം കുറക്കുമെന്ന്​ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

കോവിഡ്​ മരണം

കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളാണ്​ സിംഗപ്പൂർ സ്വീകരിച്ചുവരുന്നത്. ന്യുമോണിയ, ഹൃദയ സംബന്ധ പ്രശ്​നങ്ങൾ തുടങ്ങിയവ മൂലമുള്ള മരണങ്ങൾ കോവിഡ്​ മരണത്തിൽ ഉൾപ്പെടുത്തുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SingaporeCovid death rate​Covid 19Singapore covid
News Summary - worlds lowest covid death rate in Singapore
Next Story