ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യൻ വിടപറഞ്ഞു
text_fieldsറിയോ ഡി ജനീറോ: ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യൻ എന്ന വിശേഷണം ലഭിച്ച ആമസോൺ കാട്ടിലെ ഗോത്രവർഗക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബ്രസീൽ സർക്കാർ ആണ് ഇക്കാര്യം അറിയിച്ചത്.
ഇദ്ദേഹത്തിന് ഏകദേശം 60 വയസ്സെന്നാണ് കരുതുന്നത്. മൃതദേഹം ബ്രസീൽ ഫെഡറൽ പൊലീസ് പോസ്റ്റുമോർട്ടം നടത്തും.
തന്‍റെ ഗോത്ര അംഗങ്ങൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതോടെ 26 വർഷമാണ് ഇദ്ദേഹം ഏകാന്തതയിൽ, പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞത്. റൊണ്ടോണിയ എന്ന ബൊളീവിയൻ അതിർത്തി സംസ്ഥാനത്തെ തനാരു പ്രദേശത്തായിരുന്നു താമസം.
2018ൽ അധികൃതർക്ക് ഇദ്ദേഹത്തിന്‍റെ ചിത്രം പകർത്താൻ സാധിച്ചിരുന്നു. നിരവധി കുഴികൾ നിർമിച്ചിരുന്ന ഇദ്ദേഹം മാൻ ഓഫ് ദി ഹോൾ എന്നും വിളിക്കപ്പെട്ടു.
പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞ ഗോത്രവർഗത്തിലെ അവസാന കണ്ണിയാണ് വിടപറഞ്ഞിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

