യുക്രെയ്ൻ അധിനിവേശം; പുടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി
text_fieldsയുക്രെയ്നിൽ ആറ് ദിവസമായി അധിനിവേശം തുടരുന്ന റഷ്യക്കെതിരെ കൂടുതൽ നിയന്ത്രണങ്ങളുമായി ലോക രാജ്യങ്ങൾ. റഷ്യയെ ഉപരോധിച്ചതിനൊപ്പം പുടിനും യൂറോപ്യൻ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് അടക്കം റദ്ദാക്കിയിരിക്കുകയാണ്.
റഷ്യയില്‍ തയ്ക്വാന്‍ഡോ മത്സരങ്ങളും ഇനി നടത്തില്ല. റഷ്യൻ ദേശീയ ടീമിനെയും രാജ്യത്തെ ക്ലബുകളെയും രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫയും യൂറോപ്യൻ ഭരണസമിതിയായ യുവേഫയും മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കി. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ പ്ലേ ഓഫ് മത്സരങ്ങളിൽ റഷ്യക്ക് പങ്കെടുക്കാനാവില്ല.
ചാപ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങൾ റഷ്യൻ ക്ലബുകൾക്ക് നഷ്ടപ്പെടും. സ്ട്രീമിങ് സേവനങ്ങളായ നെറ്റ്ഫ്ലിക്സും സ്‌പോട്ടിഫൈയും റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഡിസ്നി സിനിമകള്‍ റഷ്യയില്‍ റിലീസ് ചെയ്യില്ല. റഷ്യന്‍ ആര്‍ടി, സ്പുട്നിക് സേവനങ്ങള്‍ക്ക് 'മെറ്റ'യും നിയന്ത്രണമേർപ്പെടുത്തി. അതേസമയം, റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ആണവായുധം പ്രയോഗിക്കും എന്ന ആശങ്ക വേണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.
യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ ഉടലെടുത്ത മോസ്കോ - വാഷിങ്ടൺ പ്രതിസന്ധി ആണവ യുദ്ധത്തിൽ കലാശിക്കുന്നതിനെക്കുറിച്ച് ജനം ആശങ്കപ്പെടേണ്ടതില്ലെന്നും ജോ ബൈഡൻ പറഞ്ഞു. ആണവായുധം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

