Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനിലെ ജനജീവിതം...

അഫ്ഗാനിലെ ജനജീവിതം പ്രതിസന്ധിയിൽ; വാഗ്​ദാനം ചെയ്​ത സഹായം ഉടൻ കൈമാറണം -യുഎൻ അഭയാർഥി ഏജൻസി

text_fields
bookmark_border
afganistan
cancel
camera_alt

അഫ്ഗാനിൽ നിന്ന് കുടുംബസമേതം പലായനം ചെയ്​ത കുട്ടികൾ പാകിസ്​താനിലെ ചാമനിൽ റെയിൽവേ സ്റ്റേഷനു സമീപം അഭയകേന്ദ്രത്തിൽ(ഇടത്ത്​) യു.എൻ.എച്ച്​.സി.ആർ വക്താവ് ബാബർ ബലൂച് (വലത്ത്​)                      -ചിത്രങ്ങൾ: റോയി​േട്ടഴ്​സ്​

ഇസ്​ലാമാബാദ്​: അഫ്​ഗാനിസ്​താനിലെ മാനുഷിക പ്രതിസന്ധി ഗുരുതരമായി തുടരുകയാണെന്നും ലോകരാഷ്​ട്രങ്ങൾ വാഗ്​ദാനം ചെയ്​ത സഹായം ഉടൻ കൈമാറണമെന്നും യു.എൻ അഭയാർഥി ഏജൻസി. അയൽ രാജ്യങ്ങളിലേക്കുള്ള അഭയാർഥി പ്രവാഹം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക്​ സാമ്പത്തിക പ്രതിസന്ധിയും വിഭവങ്ങളുടെ ദൗർലഭ്യവും തടസ്സം സൃഷ്​ടിക്കുന്നതായും ഏജൻസി വ്യക്​തമാക്കിയതായി റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു.

'അഫ്ഗാനിലെ മാനുഷിക പ്രതിസന്ധി വളരെ ഗുരുതരമായി തുടരുകയാണ്​. കൂടുതൽ അഭയാർഥികളെ സൃഷ്​ടക്കാതിരിക്കാൻ അഫ്ഗാനിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്'' - യു.എൻ.എച്ച്​.സി.ആർ (​െഎക്യ രാഷ്​ട്ര സഭ അഭയാർഥി കാര്യ ഹൈകമ്മീഷണർ) വക്താവ് ബാബർ ബലൂച് ഇസ്​ലാമാബാദിൽ പറഞ്ഞു.

പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ സാമ്പത്തികമായി തകർന്നടിഞ്ഞ അഫ്​ഗാന്‍റെ ഭരണം താലിബാൻ ഏറ്റെടുത്തശേഷം സ്​ഥിതിഗതികൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്​. രാജ്യത്തിന് ലഭിച്ചിരുന്ന മിക്ക അന്താരാഷ്ട്ര സഹായങ്ങളും നിർത്തലാക്കി. ഏതാനും മാനുഷിക സഹായം മാത്രമാണ്​ ഇതിനപവാദം. സെൻട്രൽ ബാങ്കിന്‍റെ വിദേശത്തുള്ള ശതകോടിക്കണക്കിന് രൂപയുടെ ആസ്തികൾ മരവിപ്പിച്ചത് രാജ്യത്തെ ബാങ്കിങ്​ സംവിധാനത്തെയാകെ അവതാളത്തിലാക്കി​.

'അഫ്ഗാനിലെ കാര്യങ്ങൾ മോശമായാൽ അത്​ ആ രാഷ്​ട്രത്തിൽ മാത്രം ഒതുങ്ങില്ല. പതിറ്റാണ്ടുകളായി അഭയാർഥികൾ ​ആശ്രയിക്കുന്ന പാകിസ്​താൻ, ഇറാൻ തുടങ്ങി മറ്റു പല രാജ്യങ്ങളെയും ഇത്​ ബാധിക്കും. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ അഫ്ഗാനിലെ സഹായ പ്രവർത്തനങ്ങൾക്ക് 600 മില്യൺ ഡോളർ വേണം. അതിൽ 35 ശതമാനം മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. ജനീവയിൽ അടുത്തിടെ നടന്ന കോൺഫറൻസിൽ 100 കോടി ഡോളറിന്‍റെ സഹായവാഗ്ദാനം ലഭിച്ചിട്ടുണ്ട്​. അത്​ യാഥാർത്ഥ്യമായാൽ കുറേ പ്രശ്​നങ്ങൾ പരിഹരിക്കപ്പെടും' - ബാബർ ബലൂച്​ പറഞ്ഞു.

താലിബാൻ രാജ്യഭരണം ഏറ്റെടുത്ത ശേഷം പുതിയ വെല്ലുവിളികളും നേരിടു​ണ്ടെന്ന് ബലൂച് കൂട്ടിച്ചേർത്തു. വാണിജ്യ വിമാനങ്ങൾ സർവിസ്​ നിർത്തിയതിനാൽ സഹായമെത്തിക്കാൻ പ്രത്യേക വിമാനങ്ങളെയോ റോഡ്​ ഗതാഗതത്തെയോ ആശ്രയിക്കണം. അഫ്ഗാനിലേക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ഉസ്ബെക്കിസ്​താനിൽ ഹ്യുമാനിറ്റേറിയൻ ഹബ് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താലിബാൻ ഭരണകൂടവുമായി യുഎൻ ഏജൻസികൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അതിന്‍റെതായ ചില ശുഭസൂചനകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രാജ്യത്തി​ന്‍റെ വിവിധ ഭാഗങ്ങളിലുള്ള സ്​ത്രീജീവനക്കാർക്ക്​ തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുക എന്നത്​ സുപ്രധാനവിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanunhcrAfghanistan
News Summary - World should send pledged aid to Afghans to avert economic, refugee crisis -UNHCR
Next Story