നവംബർ 15ന് ലോകജനസംഖ്യ 800 കോടിയാകും
text_fieldsയുനൈറ്റഡ് നാഷൻസ്: നവംബർ 15ഓടെ ലോകജനസംഖ്യ 800 കോടിയിലെത്തും. 2023ഓടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്നും യു.എൻ റിപ്പോർട്ടിൽ പറയുന്നു.
ലോകജനസംഖ്യ ദിനമായ ജൂലൈ 11ന് യു.എൻ വേൾഡ് പോപുലേഷൻ പ്രോസ്‍പെക്ടസ്-2022 ഇതെ കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. 2020 ഓടെ ലോക ജനസംഖ്യ വർധനവിൽ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. 1950നു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു പ്രതിഭാസം. 2050ഓടെ കോംഗോ,ഈജിപ്ത്,ഇത്യോപ്യ,ഇന്ത്യ,നൈജീരിയ,പാകിസ്താൻ,ഫിലിപ്പീൻസ്,താൻസാനിയ എന്നീ രാജ്യങ്ങളിൽ ജനസംഖ്യ നിരക്കിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും യു.എൻ റിപ്പോർട്ട് പറയുന്നു.
2030 ഓടെ ലോക ജനസംഖ്യ 850 കോടിയിലെത്തും. 2050 ൽ 970 കോടിയാകും ജനസംഖ്യ. 2080കളിൽ അത് 1040 കോടിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

