ലോക നേതാക്കൾ ലണ്ടനിൽ; രാജ്ഞിക്ക് രാജകീയ അന്ത്യയാത്രയൊരുക്കാൻ
text_fieldsലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മൃതദേഹ സംസ്കാരച്ചടങ്ങിൽ സംബന്ധിക്കാൻ വിവിധ ലോക നേതാക്കൾ ലണ്ടനിലെത്തി. 200ഓളം രാജ്യങ്ങളിലെ 2000ത്തിലേറെ വിശിഷ്ടാതിഥികൾ സംബന്ധിക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു അടക്കം നേതാക്കൾ ലണ്ടനിൽ എത്തിയിട്ടുണ്ട്. രാഷ്ട്രീയകാരണങ്ങളാൽ റഷ്യ, ബെലറൂസ്, അഫ്ഗാനിസ്താൻ, മ്യാന്മർ തുടങ്ങിയ രാഷ്ട്രങ്ങളുടെ നേതാക്കളെ ക്ഷണിച്ചിട്ടില്ല. ബ്രിട്ടനിൽ 57 വർഷത്തിനു ശേഷം നടക്കുന്ന ആദ്യ ദേശീയ സംസ്കാരച്ചടങ്ങാണിത്.
രണ്ടാം ലോകയുദ്ധകാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റന്റ് ചർച്ചിലിന്റെ നിര്യാണശേഷം ബ്രിട്ടൻ ദേശീയ സംസ്കാരച്ചടങ്ങ് നടത്തുന്നത് എലിസബത്ത് രാജ്ഞിക്കുവേണ്ടിയാണ്. രാവിലെ 11നാണ് വെസ്റ്റ്മിൻസ്റ്റർ അബെയിൽ സംസ്കാരച്ചടങ്ങ് ആരംഭിക്കുക. രാത്രി എട്ടിന് രാജ്ഞിക്കുള്ള ആദരമായി ഒരു മിനിറ്റ് നിശ്ശബ്ദത ആചരിക്കും. ഇതിനായി വിമാന സർവിസുകൾ ഉൾപ്പെടെ നിർത്തിയിട്ടുണ്ട്. ദശലക്ഷക്കണക്കിനാളുകൾ ടെലിവിഷനിലൂടെ ചടങ്ങ് വീക്ഷിക്കും. തിങ്കളാഴ്ച ബ്രിട്ടനിൽ പൊതു അവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

