2025ലെ മികച്ച വാക്ക് '67'; എന്തുകൊണ്ടാണീ തെരഞ്ഞെടുപ്പ്?
text_fields2025ലെ ഏറ്റവും മികച്ച വാക്കായി ഡിക്ഷണറിഡോട്കോം തെരഞ്ഞെടുത്തിരിക്കുന്നത് '67' ആണ്. യഥാർഥത്തിൽ 67 എന്നത് ഒരു വാക്കല്ല, നമ്പറാണ് എന്നതാണ് കൗതുകകരം. വാക്കുകളിൽ നിന്ന് പദപ്രയോഗങ്ങളിലേക്കും മീമുകളിലേക്കും ഭാഷ എങ്ങനെ പരിണമിച്ചുവെന്ന് ഈ തിരഞ്ഞെടുപ്പ് എടുത്തുകാണിക്കുന്നു.
67 എന്ന പദത്തിൽ ആറ്, ഏഴ് എന്നാണ് കൂടുതൽ പേരും ഉച്ചരിക്കുന്നത്. അതേസമയം അറുപത്തിയേഴ് എന്ന ഉച്ചരിച്ചവർ കുറവുമാണ് എന്നും വെബ്സൈറ്റ് പറയുന്നു. ജെൻ ആൽഫയുടെ നർമബോധത്തെയാണ് ഈ നമ്പർ സൂചിപ്പിക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്. വളരെ പെട്ടെന്നാണ് 67നെ ഹൈപ്പ്, എനർജി, ഇൻസൈഡ് ഹ്യൂമർ എന്നിവയെ പ്രതീകപ്പെടുത്തുന്ന ഒരു മീം ആക്കി മാറ്റിയത്.
ടിക് ടോക്ക് അനലിറ്റിക്സ് അനുസരിച്ച് 67 എന്ന ഹാഷ്‌ടാഗ് ഇപ്പോൾ 20 ലക്ഷം പോസ്റ്റുകൾ കവിഞ്ഞു. ബാക്ക്-ടു-സ്കൂൾ സീസണിൽ അത് കൂടുതലായി. ജെൻ ആൽഫ ഉപയോക്താക്കൾക്ക് 67 എന്നത് ഉത്സാഹം പ്രകടിപ്പിക്കുന്നതിനുള്ള ഒരു കോഡഡ് മാർഗമായി മാറി.
67 എന്ന പദത്തിന്റെ ഉത്ഭവം ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. ഡിക്ഷണറിഡോട്കോം പറയുന്നതനുസരിച്ച് കുട്ടികളും കൗമാരക്കാരുമാണ് ഈ വാക്ക് കുടുതലായി ഉപയോഗിച്ചത്. അധ്യാപകരും രക്ഷിതാക്കളുമാണ് ഇക്കാര്യം ശ്രദ്ധിച്ചത്. ക്ലാസിലെ ചില വിദ്യാർഥികൾ ആറ് എന്ന് പറയുമ്പോൾ മറുപടിയായി മറ്റുള്ളവർ ഏഴ് എന്ന് പറയുന്നത് അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. അധ്യാപകരിൽ ചിലർ ക്ലാസെടുക്കുന്നതിന് തടസ്സമാകുമെന്ന് പറഞ്ഞ് ഈ പദപ്രയോഗം നിരോധിച്ചു.
പലപ്പോഴും അങ്ങനെ, ഒരുപക്ഷേ ഇത് എന്നിവക്ക് സമാനമായ എന്തെങ്കിലും പ്രകടിപ്പിക്കാനാണ് ഈ പദം അവർ ഉപയോഗിച്ചത്.
'ദി 67 കിഡ്' എന്നറിയപ്പെടുന്ന ഒരു ആൺകുട്ടിയും ഈ വർഷാദ്യം ഒരു ബാസ്കറ്റ്ബോൾ ഗെയിമിനിടെ ഈ പദം ഉപയോഗിച്ചതിന് വൈറലായിരുനു. 2024 ലെ വാക്കിനെ അപേക്ഷിച്ച് ആറ് മടങ്ങ് കൂടുതൽ തവണ '67' എന്ന പദം ഒക്ടോബറിൽ ഡിജിറ്റൽ മീഡിയയിൽ പരാമർശിക്കപ്പെട്ടതായി ഡിക്ഷണറിഡോട്കോമിന്റെ വിശകലനത്തിൽ കണ്ടെത്തിയിരുന്നു. ജെൻ സിക്കു ശേഷമുള്ള തലമുറയാണ് ജെൻ ആൽഫ. അതായത് 2010നും 2024നും ഇടയിൽ ജനിച്ച സ്മാർട്ഫോണുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറ്റിയവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

