സാവോ പാളോ: കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് ബ്രസീൽ പ്രസിഡൻറ് ജെയിർ ബോൾസനാരോ. കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. വാക്സിൻ സ്വീകരിക്കാതിരിക്കൽ തൻെറ അവകാശമാണെന്നും ബ്രസീൽ പ്രസിഡൻറ് പറഞ്ഞു. പലതലവണ കോവിഡ് വാക്സിൻ പരീക്ഷണങ്ങൾക്കെതിരെ ബ്രസീൽ പ്രസിഡൻറ് രംഗത്തെത്തിയിരുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. കഴിഞ്ഞ ജൂലൈയിൽ ബോൾസനാരോക്കും കോവിഡ് ബാധിച്ചിരുന്നു. കോവിഡ് രൂക്ഷമായി തുടരുേമ്പാഴും വാക്സിനും മാസ്കിനും എതിരായ നിലപാടുമായി അദ്ദേഹം മുന്നോട്ട് പോവുകയായിരുന്നു.
മുമ്പ് നായകൾക്കാണ് കോവിഡ് വാക്സിൻ നൽകുന്നതെന്നും ബോൾസനാരോ പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം.