Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലിബിയൻ തീരത്ത് ബോട്ട്...

ലിബിയൻ തീരത്ത് ബോട്ട് തകർന്ന് സ്ത്രീകളും കുട്ടികളുമടക്കം 61 പേർ മുങ്ങി മരിച്ചു

text_fields
bookmark_border
libya boat migrants
cancel
camera_alt

(photo: Joan Mateu Parra, AP)

ട്രിപ്പോളി: ലിബിയൻ തീരുത്തുണ്ടായ ദാരുണമായ കപ്പലപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 61 കുടിയേറ്റക്കാർ മുങ്ങി മരിച്ചു. ലിബിയയിലെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം) ആണ് ഇക്കാര്യം അറിയിച്ചത്.

ലിബിയൻ നഗരമായ സ്വാരയിൽനിന്നും പുറപ്പെട്ട വലിയ ബോട്ടാണ് അപകടത്തിൽപെട്ടത്.

ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ റൂട്ടുകളിലൊന്നാണ് മധ്യ മെഡിറ്ററേനിയൻ കടൽ. ഇറ്റലി വഴി യൂറോപ്പിലെത്താൻ മേഖലയിൽനിന്നുള്ള കുടിയേറ്റക്കാർ പ്രധാനമായും പുറപ്പെടുന്നത് ലിബിയയിൽനിന്നും തുനീഷ്യയിൽനിന്നുമാണ്. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച് തുനീഷ്യയിൽനിന്നും ലിബിയയിൽനിന്നും ഈ വർഷം 1,53,000 കുടിയേറ്റക്കാരാണ് ഇറ്റലിയിൽ എത്തിയത്.

ഇസ്രായേലിന് മറുപടിയായി ചെങ്കടലിൽ ഹൂതി ആക്രമണം

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന മനുഷ്യത്വരഹിത ആക്രമണത്തിന് മറുപടിയായി യമനിലെ ഹൂതികൾ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം ശക്തമാക്കിയതോടെ സർവിസുകൾ നിർത്തിവെച്ച് കൂടുതൽ ഷിപ്പിങ് കമ്പനികൾ. പ്രമുഖ കമ്പനികളായ ഇറ്റലിയുടെ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി, ഫ്രാൻസിന്‍റെ സി.എം.എ ജി.സി.എം എന്നിവ സർവിസ് നിർത്തിവെക്കുകയാണെന്ന് അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളായ മെർസെക്, ഹപാഗ് ലോയ്ഡ് എന്നിവ ചെങ്കടലിലൂടെയുള്ള സർവിസ് നിർത്തിവെക്കുന്നതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ കമ്പനികൾ സർവീസ് നിർത്തിവെച്ചത്.

ലോകത്തെ വാണിജ്യ കപ്പൽ ഗതാഗതത്തിന്‍റെ 40 ശതമാനവും ചെങ്കടൽ വഴിയാണ്. ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പൽപാതയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrantsLibyadrowned
News Summary - Women and children among 61 drowned after shipwreck off Libyan coast
Next Story