Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൊസാംബിക്കിൽ...

മൊസാംബിക്കിൽ തീവ്രവാദിയെന്ന്​ ആരോപിച്ച്​ സ്​ത്രീയെ സൈന്യം വെടിവെച്ചു​കൊന്നു; ദൃശ്യങ്ങൾ പുറത്ത്​, വ്യാപക പ്രതിഷേധം

text_fields
bookmark_border
mozambique
cancel
camera_alt

മൊസാംബിക്കിൽ സ്​ത്രീയെ വെടിവെച്ച്​ കൊല്ലുന്ന ദൃശ്യം

മാപുട്ടോ: മൊസാംബിക്കിൽ തീവ്രവാദിയെന്ന്​ സംശയിക്കുന്ന സ്ത്രീയെ സൈനികർ അടിച്ചുപരിക്കേൽപ്പിച്ചശേഷം വെടിവെച്ചുകൊന്നു. ഇതി​െൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആംനസ്​റ്റി അടക്കമുള്ള സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായെത്തി. സംഭവത്തിൽ മൊസാംബിക്ക് സർക്കാർ അപലപിച്ചു.

സൈനിക വേഷമണിഞ്ഞ യുവാക്കൾ പൂർണ നഗ്​നയായ സ്ത്രീയുടെ പുറകിലൂടെ വന്ന്​ അലറുന്നതും വടികൊണ്ട്​ മർദിക്കുന്നതും വിഡിയോയിൽ കാണാം. ഇതിനുശേഷമാണ്​ തോക്കുപയോഗിച്ച്​ വെടിവെച്ചത്​. നിലത്തുവീണ സ്​ത്രീക്കുനേരെ മറ്റു സൈനികരും നിരവധി തവണ വെടിവെച്ചു. തീവ്രവാദ സംഘടനയായ 'അൽ-ഷബാബി'ൽ ഉൾപ്പെട്ടയാളാണ്​ നിങ്ങളെന്ന്​ ആക്രോശിച്ചാണ്​ സൈന്യം ഇവർക്കുനേരെ വെടിയുതിർത്തത്​.

സംഭവത്തെ അപലപിച്ച മൊസാംബിക്ക് പ്രതിരോധ മന്ത്രാലയം, വിഡിയോയുടെ ആധികാരികത പുറത്തുകൊണ്ടുവരാൻ അന്വേഷണം ആവ​ശ്യപ്പെടുകയും ചെയ്​തു​. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ക്രൂരമായ പ്രവർത്തനങ്ങൾ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.

അൽ-ഷബാബുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബന്ദികളെ സൈനികർ അധിക്ഷേപിക്കുന്ന നിരവധി വിഡിയോകൾ കഴിഞ്ഞ മെയിൽ ആംനസ്​റ്റി ഇൻറർനാഷനൽ പുറത്തുവിട്ടിരുന്നു. ആക്രമണങ്ങൾ അരങ്ങേറുന്ന വടക്കൻ കാബോ ഡെൽഗഡോ മേഖലയിൽ മൊസാംബിക്കൻ സുരക്ഷാസേന സംശയാസ്​പദമായ ആളുകളെ പീഡിപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ, സൈനികരെപ്പോലെ ആൾമാറാട്ടം നടത്തുന്ന ജിഹാദികളാണ് അക്രമം നടത്തിയതെന്നാണ്​ സർക്കാർ വാദം.

സ്​ത്രീയെ വെടിവെച്ച്​ കൊല്ലുന്ന വിഡിയോ നിരവധി മനുഷ്യാവകാശ പ്രവർത്തകരാണ്​ പങ്കുവെച്ചിരിക്കുന്നത്​. 'ഇത്​ തികച്ചും മരവിപ്പിക്കുന്ന കാഴ്​ചയാണ്​. ഇത്​ എന്നാണ്​ അവസാനിക്കുക' -ആംനസ്റ്റി ഇൻറർനാഷനലി​െൻറ ദക്ഷിണാഫ്രിക്കൻ ഡയറക്ടർ ഡിപ്രോസ് മുചെന ട്വീറ്റ് ചെയ്​തു.

തീവ്രവാദ സംഘടനയായ അൽ ഖാഇദയുടെ ആഫ്രിക്കയിലെ ശാഖയായാണ് അൽ ഷബാബ് വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ പ്രകൃതിവാതക പദ്ധതികളിലൊന്നായ മൊസാംബിക്കിലെ കാബോ ഡെൽഗഡോയിൽ ഇവർക്ക്​ ഏറെ സ്വാധീനമുണ്ട്​. ഇവർക്കെതിരെ സൈന്യം കടുത്ത നടപടിയാണ്​ സ്വീകരിക്കുന്നത്​.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇവിടെ നടന്ന തീവ്രവാദ ആക്രമണങ്ങളിൽ 1,500ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 250,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്​തതായാണ്​ കണക്ക്​. കൂടാതെ ആഗസ്​റ്റ്​ 12 മുതൽ മോസിംബോവ ഡാ പ്രിയ പട്ടണത്തിലെ തുറമുഖം തീവ്രവാദികൾ കൈവശപ്പെടുത്തിയിട്ടുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al shababmozambique
Next Story