Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആസ്​ട്രേലിയൻ...

ആസ്​ട്രേലിയൻ പാർലമെന്‍റിൽ വെച്ച്​ പീഡിപ്പിച്ചെന്ന്​ യുവതി; ക്ഷമാപണവുമായി പ്രധാനമന്ത്രി

text_fields
bookmark_border
ആസ്​ട്രേലിയൻ പാർലമെന്‍റിൽ വെച്ച്​ പീഡിപ്പിച്ചെന്ന്​ യുവതി; ക്ഷമാപണവുമായി പ്രധാനമന്ത്രി
cancel

കാൻബെറ: ആസ്​ട്രേലിയൻ പാർലമെന്‍റിൽ വെച്ച്​ സഹപ്രവർത്തകനാൽ പീഡിപ്പിക്കപ്പെട്ടുവെന്ന്​ പരാതിപ്പെട്ട യുവതിയോട്​ ക്ഷമാപണവുമായി പ്രധാനമന്ത്രി സ്​കോട്ട്​ മോറിസൺ. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തു​മെന്നും അദ്ദേഹം ഉറപ്പ്​ നൽകി. ചൊവ്വാഴ്ചയാണ്​ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസൺ യുവതിയോട്​ ക്ഷമാപണം നടത്തിയത്​.

''അത്​ സംഭവിക്കാൻ പാടില്ലായിരുന്നു. ഞാൻ ക്ഷമ ചോദിക്കുന്നു. ഈ സ്ഥലത്ത്​ ജോലി ചെയ്യുന്ന ഏതൊരു യുവതിയും കഴിയുന്നത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.'' -മോറിസൺ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ജോലിസ്ഥലത്തെ പരാതികൾ കൈകാര്യം ചെയ്യുന്നതിലെ നടപടിക്രമങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ വകുപ്പിനെയും കാബിനറ്റ് ഉദ്യോഗസ്ഥയായ സ്റ്റെഫാനി ഫോസ്റ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും​ മോറിസൺ വ്യക്തമാക്കി.

രാജ്യത്തിന്‍റെ പ്രതിരോധ വകുപ്പ്​ മന്ത്രി ലിൻഡ റെയ്​നോൽഡ്​സിന്‍റെ ഓഫിസിൽ വെച്ച്​ 2019ൽ​ പീഡനം നടന്നുവെന്നാണ്​ യുവതി ആരോപിക്കുന്നത്​. യോഗമുണ്ടെന്ന്​ അറിയിച്ച്​ വിളിച്ചു വരുത്തിയാണ്​ പ്രധാനമന്ത്രി മോറിസണിന്‍റെ ലിബറൽ പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച വ്യക്തി​ പീഡിപ്പിച്ചത്​. ഇതേക്കുറിച്ച്​ കഴിഞ്ഞ വർഷം ഏപ്രിലിൽ ​െപാലീസിനോട​ും പ്രതിരോധ മന്ത്രിയുടെ ഓഫിസിലെ മുതിർന്ന ജീവനക്കാരോടും പറഞ്ഞിരുന്ന​​ുവെന്നും യുവതി പറഞ്ഞു.

ജോലിയെ കുറിച്ചോർത്ത്​​ പൊലീസിൽ പരാതി നൽകാൻ യുവതി മടിക്കുകയായിരുന്നു. യുവതി പീഡനത്തെ കുറിച്ച്​ അറിയിച്ചിരുന്നെന്നും പരാതി നൽകുന്നി​െല്ലന്ന്​ അവർ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം യുവതി തന്നോട്​ പരാതി പറഞ്ഞതായി റെയ്​നോൽഡ്​സും വ്യക്തമാക്കി. എന്നാൽ പൊലീസിൽ പരാതി​പ്പെടാതിരിക്കാൻ സമ്മർദ്ദം ചെല​ുത്തിയെന്ന ആരോപണം അവർ നിഷേധിച്ചു.

ലിബറൽ പാർട്ടിക്കുള്ളിൽ സ്ത്രീയോടുള്ള മോശമായ പെരുമാറ്റം സംബന്ധിച്ച്​ പരാതികൾ ഉയർന്നതോടെ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസൺ സമ്മർദ്ദത്തിലായിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australian parliamentScott Morrisonwoman raped
News Summary - Woman raped in Australian parliament, PM apologises
Next Story