Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതാലിബാൻ നേതാവി​െൻറ...

താലിബാൻ നേതാവി​െൻറ അഭിമുഖമെടുത്ത മാധ്യമപ്രവർത്തക അഫ്​ഗാൻ വിട്ടു

text_fields
bookmark_border
താലിബാൻ നേതാവി​െൻറ അഭിമുഖമെടുത്ത മാധ്യമപ്രവർത്തക അഫ്​ഗാൻ വിട്ടു
cancel

കാബൂൾ: താലിബാൻ നേതാവി​െൻറ അഭിമുഖമെടുത്ത അഫ്​ഗാൻ മാധ്യമപ്രവർത്തക രാജ്യംവിട്ടു. ടോളോ ന്യൂസിലെ ബെഹസ്​ത അർഗന്ദാണ്​ നാടുവിട്ടത്​. ആഗസ്​റ്റ്​ 17നാണ്​ ബെഹസ്​ത താലിബാൻ നേതാവിനെ അഭിമുഖം നടത്തിയത്​. താലിബാൻ നേതാവി​െൻറ അഭിമുഖമെടുത്ത ആദ്യ അഫ്​ഗാൻ മാധ്യമപ്രവർത്തകയാണിവർ. അഭിമുഖത്തിനിടെ കാബൂളിലെ താലിബാ​െൻറ വീടുകൾതോറുമുള്ള തിരച്ചിലിനെയും ഭാവി പദ്ധതികളെയുംകുറിച്ച്​ അവർ ചോദിച്ചിരുന്നു.

24 വയസ്സുള്ള ബെഹസ്​തയുടെ അഭിമുഖം ​ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ഭയംമൂലമാണ്​ നാടുവിട്ടതെന്ന്​​ അവർ വെളിപ്പെടുത്തി. നേരത്തേ ചാനൽ സ്​റ്റുഡിയോയിൽനിന്ന്​ അവതാരകനെക്കൊണ്ട്​ ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത്​ പ്രശ്​നങ്ങളില്ലെന്നും താലിബാൻ പറയിപ്പിക്കുന്നതി​െൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ​

വിഡിയോയിൽ തോക്കേന്തിനിൽക്കുന്ന താലിബാൻ സംഘത്തിനൊപ്പമാണ്​ അവതാരകൻ പേടിക്കേണ്ട സാഹചര്യമില്ലെന്നു​ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfganistan
News Summary - Woman journalist flees Afghanistan after historic TV interview with Taliban spokesman
Next Story