ഒന്നു തൊട്ടതേ ആ യുവതിക്ക് ഓർമയുള്ളു, ദാ കിടക്കുന്നു 34 ലക്ഷം രൂപയുടെ ശിൽപം താഴെ
text_fieldsമിയാമിയിൽ ഫെബ്രുവരി 16ന് നടന്ന ആർട്ട് പ്രദർശനം കാണാനെത്തിയ ആർട്ട് കലക്ടറായ യുവതി ഈദിവസം ഒരിക്കലും മറക്കില്ല. പ്രദർശന നഗരിയിലെ ജെഫ് കൂൻസിന്റെ ബലൂൺ ഡോഗിനെ ഒന്നു തൊട്ടുനോക്കിയതാണ് യുവതി. 34.7 ലക്ഷം രൂപ വിലമതിക്കുന്ന ആർട്ട് വർക്ക് അതാ കിടക്കുന്നു നിലത്ത്, 100 കഷ്ണങ്ങളായി ചിതറിത്തെറിച്ച്. യുവതി സ്തംബ്ധയായി നിന്നു. ഭൂമി കറക്കം നിർത്തിയ പോലെ ചുറ്റുമുള്ളവരെല്ലാം ഒരു നിമിഷം നിശ്ശബ്ദരായി. ഉടൻ പ്രദർശന നഗരിയിലെ ജീവനക്കാരെത്തി അവശിഷ്ടങ്ങൾ വാരിക്കൊണ്ടിപോയി.
16 ഇഞ്ച് ഉയരവും 19 ഇഞ്ച് നീളവുമുള്ള ബലൂൺ ഡോഗ് യഥാർഥ ബലൂൺ കൊണ്ടുണ്ടാക്കിയതാണോ എന്നറിയാൻ യുവതി വിരലുകൊണ്ട് തൊട്ടതാണ്. ഡോഗിനെ സുതാര്യമായ പ്ലാറ്റ്ഫോമിലായിരുന്നു വെച്ചത്. തൊട്ടയുടൻ അത് താഴേക്ക് മറിഞ്ഞ് വീണു. ആർട്ട് വർക്കിന്റെ പണം യുവതിയിൽ നിന്ന് ഈടാക്കില്ലെന്നാണ് വിവരം.
15 മിനുട്ട് നേരത്തേക്ക് സമീപത്തുള്ളവരുടെ ജീവിൻ നിലച്ചുപോയി എന്നാണ് ഇതിന് ദൃക്സാക്ഷിയായ ആൾ പറഞ്ഞത്. അബദ്ധം സംഭവിച്ച യുവതിയാകട്ടെ, വളരെയധികം വിഷമിക്കുകയും ഉടൻ ആ സ്ഥിത്തു നിന്ന് അപ്രത്യക്ഷയായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്തുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രശസ്തനായ പെയ്ന്ററും ശിൽപ്പിയുമാണ് ജെഫ് കൂൻസ്. നിത്യോപയോഗ സാധനങ്ങളിൽ നിന്ന് ശിൽപ്പങ്ങളുണ്ടാക്കുന്നത് ഇദ്ദേഹത്തിന്റെ ഹോബിയാണ്. ഇദ്ദേഹത്തിന്റെ നിർമിതികളിൽ വളരെ പ്രസിദ്ധി നേടിയവയാണ് കളേർഡ് ഗ്ലാസ് ബലൂൻ മൃഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

