Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡിനെ...

കോവിഡിനെ പിടിച്ചു​െകട്ടി 200 ദിവസം; പ്രതിരോധത്തിൽ മാതൃകയാണ്​ ഇൗ രാജ്യം

text_fields
bookmark_border
കോവിഡിനെ പിടിച്ചു​െകട്ടി 200 ദിവസം; പ്രതിരോധത്തിൽ മാതൃകയാണ്​ ഇൗ രാജ്യം
cancel
camera_alt

ചിത്രം: bloomberg

തായ്​പേയി: ലോകത്തെയാകമാനം നിശ്ചലമാക്കിയ കോവിഡ്​ മഹാമാരിയെ ഇനിയും പൂർണതോതിൽ പിടിച്ചുകെട്ടാനാകാത്ത സാഹചര്യത്തിൽ ഫ്രാൻസ്​, ജർമനി എന്നീ രാജ്യങ്ങൾ വീണ്ടും അടച്ചുപൂട്ടലിലേക്ക്​ നീങ്ങുകയാണ്​. കഴിഞ്ഞ 200 ദിവസത്തിനിടെ രാജ്യത്തിനകത്ത്​ നിന്നും രോഗം പകർന്ന ഒരാൾ പോലുമില്ലെന്ന ഖ്യാദി സ്വന്തമാക്കിയിരിക്കുകയാണ്​ തായ്​വാൻ.

ഏപ്രിൽ 12നാണ്​ അവസാനമായി തായ്​വാനിൽ രോഗം റിപോർട്ട്​ ചെയ്​തത്​. വ്യാഴാഴ്​ചയാണ്​ 200 ദിവസം തികഞ്ഞത്​. രാജ്യത്ത്​ ഇതുവരെ 553 കേസുകൾ മാത്രമാണ്​ റിപോർട്ട്​ ചെയ്​തത്​. മരിച്ചത്​ വെറും ഏഴ്​ പേർ മാത്രം.

രാജ്യത്ത്​ രോഗം പടർന്ന്​ പിടിക്കുന്നത്​ തടയാനായെങ്കിലും വിദേശത്ത്​ നിന്ന്​ വരുന്നവരിൽ രോഗബാധിതരുള്ളതിനാൽ അധികൃതർ ജാഗ്രതയിലാണ്​. വ്യാ​ഴാഴ്​ച ഫിലിപ്പീൻസ്​, ഇന്തോനേഷ്യ, യു.എസ്​ എന്നിവിടങ്ങളിൽ നിന്നെത്തിയവർക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു. രണ്ടാഴ്​ചക്കിടെ ഇത്തരത്തിൽ 20 കേസുകളാണ്​ റിപോർട്ട്​ ചെയ്​തത്​.

എങ്ങനെയാണ്​ 23 ദശലക്ഷം ജനസംഖ്യ മാത്രമുള്ള കുഞ്ഞൻ ദ്വീപ്​ രാജ്യം കോവിഡിനെ ചെറുത്തതെന്നല്ലെ, വളരേ മു​േമ്പ തന്നെ രാജ്യാതിർത്തികൾ അടച്ചതും യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതുമാണ്​ സഹായകമായതെന്നാണ്​ വിദഗ്​ദർ പറയുന്നത്​. ചൈനയിലും മറ്റും ​വൈറസ്​ ബാധ റിപോർട്ട്​ ചെയ്​തതിനാൽ ജനുവരി മുതൽ തന്നെ അതിർത്തി അടച്ചിട്ടു.

ഇതോടൊപ്പം തന്നെ വിപുലമായ കോൺടാക്​ട്​ ട്രേസിങ്​, വിവര സാ​​ങ്കേതികവിദ്യയിൽ അധിഷ്​ഠിതമായ ക്വാറൻറീൻ, മാസ്​ക്​ നിർബന്ധമാക്കൽ എന്നിവയും ഫലപ്രദമായി. 2003ൽ സാർസിനെ നേരിട്ട അനുഭവസമ്പത്തും ജനങ്ങൾ ഭരണകൂടത്തി​െൻറ നിർദേശങ്ങൾ കർശനമായി പാലിച്ചതും സഹായകമായി. എമർജൻസി റെസ്​പോൺസ്​ ​നെറ്റ്​വർക്ക്​ രൂപീകരിച്ചായിരുന്നു പ്രതിരോധ പ്രവർത്തനം.

മാസ്​കുകൾ ഇറക്കുമതി ചെയ്യുന്നത്​ നിരോധിച്ച തായ്​വാ​ൻ തദ്ദേശീയമായി ഉൽപാദനം കൂട്ടുകയും സർക്കാർ മേൽനോട്ടത്തോടെ വിതരണം ത്വരിതപ്പെടുത്തുകയും ചെയ്​തു. നാല്​ മാസത്തിനുള്ളിൽ രണ്ട്​ ദശലക്ഷം മുതൽ 20 ദശലക്ഷം വരെ മാസ്​കുകളാണ്​ ഓരോ കമ്പനിയും ദിനേന ഉൽപാദിപ്പിച്ചത്​.

തായ്​വാ​െൻറ നേട്ടം അന്താരാഷ്​ട്ര തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്​. യു.എസ്​ സെനറ്റർ ബെർനി സാൻഡേഴ്​സ്​ തായ്​വാ​െൻറ നേട്ടം ചൂണ്ടിക്കാട്ടി ഇങ്ങ​െന കുറിച്ചു. 'അവർ എങ്ങനെ ഇത്​ സാധിച്ചു. അവർ ശാസ്​ത്രത്തിൽ വിശ്വസിക്കുന്നു'. ഈ വർഷം സാമ്പത്തിക വളർച്ച നേടുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്ന്​ കൂടിയാണ്​ തായ്​വാൻ. 2020ൽ അവർ 1.56 ശതമാനം ജി.ഡി.പി വളർച്ച നേടുമെന്ന്​ പ്രവചനമുണ്ട്​.

യു.എസിലടക്കം കോവിഡി​െൻറ രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ വലിയ രീതിയിലാണ്​ വന്ന്​ ഭവിക്കുന്നത്​. 86,000 കേസുകളാണ്​ വ്യാഴാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​. റെക്കോഡാണിത്​. വെള്ളിയാഴ്​ച മുതൽ ഫ്രാൻസിൽ വീണ്ടും ലോക്​ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്​. തിങ്കളാഴ്​ച മുതലാണ്​ ജർമനി വീണ്ടും അടച്ചിടുന്നത്​.

Show Full Article
TAGS:covid 19 taiwan 
News Summary - With No Local Case In A Record 200 Days, This Country is amazing
Next Story