സൈനിക ജാഗ്രതാ നിർദേശവുമായി കുവൈത്ത് പ്രതിരോധ മന്ത്രി
text_fieldsജി.സി.സി പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തിൽ ശൈഖ് അബ്ദുല്ല അലി അസ്സബാഹ്
കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള സംഭവവികാസങ്ങൾ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ ഗൾഫ് കോ ഓപ്പറേഷൻ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങൾ സൈനിക ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അസ്സബാഹ്. ജി.സി.സി രാഷ്ട്രങ്ങൾ സൈനിക ശേഷി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു.
സൗദി തലസ്ഥാനത്ത് ജി.സി.സി പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ പ്രതിരോധ സഹകരണം വിദേശ ഭീഷണികളെ അകറ്റി നിർത്തുന്നതിന് സഹായകമാകുമെന്ന് ഉണർത്തിയ ശൈഖ് അബ്ദുല്ല, സമ്മേളനം സംഘടിപ്പിച്ച സൗദി അറേബ്യയെ പ്രശംസിച്ചു. ഗൾഫ് അറബ് രാജ്യങ്ങളിലെ സേനകൾ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിന് ഇത്തരം ഒത്തുചേരലുകൾ പ്രധാനമാണെന്നു ചൂണ്ടിക്കാട്ടിയ കുവൈത്ത് പ്രതിരോധമന്ത്രി ജി.സി.സി അംഗരാജ്യങ്ങളുടെ സൈന്യങ്ങൾ ഉൾപ്പെടുന്ന 'സംയുക്ത' സൈനിക ശ്രമങ്ങളെ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

