തണുപ്പുകാലം; ദുരിതമുഖത്ത് യുക്രെയ്ൻ
text_fieldsകിയവ്: വീണ്ടും തണുപ്പ് ശക്തിപ്പെടുമ്പോൾ യുക്രെയ്ൻകാർക്ക് ആധിയാണ്. ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആരോപിക്കുന്നു. ശനിയാഴ്ച മാത്രം ഡ്രോണുകളും റോക്കറ്റും ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് 40ലേറെ ആക്രമണം നടത്തിയതായി അദ്ദേഹം പറഞ്ഞു. ഒഡേറ, ഖാർകിവ്, ഖേഴ്സൺ മേഖലകളിലാണ് ആക്രമണം.
ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് രാജ്യത്ത് തണുപ്പ് ശക്തിയാർജിക്കുന്നത്. ഊർജ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെട്ടതിനാൽ വെള്ളവും വെളിച്ചവും ഹീറ്റർ പോലുള്ള സംവിധാനങ്ങളും ഇല്ലാതെ കഴിഞ്ഞ വർഷവും ദുരിതം ഉണ്ടായിട്ടുണ്ട്.
അന്ന് തകർക്കപ്പെട്ട സംവിധാനങ്ങൾ പുനഃസ്ഥാപിച്ചിരുന്നു. ഇതിലാണ് തണുപ്പുകാലത്തിന് മുന്നോടിയായി വീണ്ടും ആക്രമണമുണ്ടാകുന്നത്. ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് സമീപം കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

