വില്യം റിതോ കെനിയയുടെ പുതിയ പ്രസിഡന്‍റ്
text_fieldsനൈറോബി: കെനിയൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വില്യം റിതോ വിജയിച്ചു. വാശിയേറിയ തെരഞ്ഞെടുപ്പിൽ എതിരാളി റെയ് ല ഒഡിംങ്കയാണ് പരാജയപ്പെടുത്തിയത്. പോൾ ചെയ്തതിൽ 50.49 ശതമാനം വോട്ട് വില്യം റിതോയും 48.85 ശതമാനം വോട്ട് റെയ് ല ഒഡിംങ്കയും നേടി.
വില്യം റിതോ 7.1 ദശലക്ഷം വോട്ടും റെയ് ല ഒഡിംങ്ക 6.9 ദശലക്ഷം വോട്ടും കരസ്ഥമാക്കി. പ്രതികാരത്തിന് ഇടമില്ലെന്നും നമ്മുടെ രാജ്യത്തിന് എല്ലാ കൈകളും ആവശ്യമുള്ള ഘട്ടത്തിലാണെന്ന് തനിക്ക് നന്നായി അറിയാമെന്നും വില്യം റിതോ ആദ്യ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഇൻഡിപെൻഡന്‍റ് ഇലക്ടറൽ ആൻഡ് ബൗൻഡറീസ് കമീഷൻ (ഐ.ഇ.ബി.സി) ഫല പ്രഖ്യാപനം നടത്തിയതിന് പിന്നാലെ തട്ടിപ്പ് നടന്നുവെന്ന് ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. നുഴഞ്ഞുകയറിയ ചിലർ തെരഞ്ഞെടുപ്പ് കമീഷന്‍റെ സംവിധാനത്തെ ഹാക്ക് ചെയ്തെന്നും കമീഷന്‍റെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഒഡിംങ്കയുടെ ഇലക്ഷൻ ഏജന്‍റ് സൈതാബോ ഒലെ കൻചോരി ആരോപിച്ചു.
കുറ്റക്കാരെ കുറിച്ച് രഹസ്യ റിപ്പോർട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും കൻചോരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

