Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightദുരുപയോഗം ചെയ്തതിന്...

ദുരുപയോഗം ചെയ്തതിന് വിശ്വാസയോഗ്യമായ തെളിവുണ്ടെങ്കിൽ അന്വേഷണം നടത്തുമെന്ന് പെഗസസ് നിർമാതാക്കൾ

text_fields
bookmark_border
ദുരുപയോഗം ചെയ്തതിന് വിശ്വാസയോഗ്യമായ തെളിവുണ്ടെങ്കിൽ അന്വേഷണം നടത്തുമെന്ന് പെഗസസ് നിർമാതാക്കൾ
cancel

ന്യൂഡൽഹി: ചാരസോഫ്​​റ്റ്​വെയറായ പെഗസസ് ദുരുപയോഗം ചെയ്തതിന് വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് നിർമാതാക്കളായ എൻ.എസ്.ഒ. ലോകവ്യാപകമായി ഫോൺ ചോർത്തലിന് പെഗസസ് ഉപയോഗിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒയുടെ പ്രതികരണം.

'ഞങ്ങളുടെ സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്തുവെന്ന് എന്തെങ്കിലും വിശ്വാസയോഗ്യമായ തെളിവ് ലഭിച്ചാൽ അതിനെ കുറിച്ച് വിശദമായി അന്വേഷിക്കും. എപ്പോഴും ചെയ്യാറുള്ളതുപോലെ, ആവശ്യമാണെങ്കിൽ സംവിധാനം നിർത്തലാക്കും' -എൻ.എസ്.ഒ വക്താവ് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനില്ലെന്നും കമ്പനി അറിയിച്ചു.

അതേസമയം, പെ​ഗ​സ​സ്​ ഉ​പ​യോ​ഗി​ച്ച്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന ഫോ​ൺ ചോ​ർ​ത്ത​ലി‍ന്‍റെ അ​ല​യൊ​ലി ലോ​ക​മാ​കെ പ​ട​രുകയാണ്. എ​ൻ.​എ​സ്.​ഒ ന​ൽ​കി​യ സോ​ഫ്​​റ്റ്​​വെ​യ​ർ ഉ​പ​യോ​ഗി​ച്ച്​ മി​ക്ക ഭ​ര​ണ​കൂ​ട​ങ്ങ​ളും ത​ങ്ങ​ളു​ടെ രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നാ​ണ്​ ശ്ര​മി​ച്ച​തെ​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ വി​വാ​ദം ക​ത്തി​പ്പ​ട​രു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഫോ​ൺ ചോ​ർ​ത്ത​ലി​ന്​ ഇ​ര​യാ​ക്ക​പ്പെ​ട്ട പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളും സ​ർ​ക്കാ​ർ വി​മ​ർ​ശ​ക​രും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ശ​ക്ത​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ, ആ​രോ​പ​ണ​വി​ധേ​യ​രാ​യ എ​ൻ.​എ​സ്.​ഒ​യു​മാ​യു​ള്ള സാ​​ങ്കേ​തി​ക സ​ഹ​ക​ര​ണ​ങ്ങ​ൾ ത​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച​താ​യി ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​യാ​യ ആ​മ​സോ​ൺ പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം, സു​ര​ക്ഷി​ത​മെ​ന്ന്​ ക​രു​തി​പ്പോ​ന്ന ഐ ​ഫോ​ണു​ക​ൾ വ​രെ ചോ​ർ​ത്ത​ലി​ന്​ വ​ഴി​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ആ​ഗോ​ള​വി​പ​ണി​യി​ൽ ആ​പ്പി​ളി‍െൻറ ഓ​ഹ​രി മൂ​ല്യം ഇ​ടി​ഞ്ഞു.

എ​ന്നാ​ൽ, സ​ർ​ക്കാ​റു​ക​ൾ മാ​ത്ര​മാ​ണ്​ ത​ങ്ങ​ളു​ടെ ഉ​പ​യോ​ക്​​താ​ക്ക​ളെ​ന്നും കു​റ്റ​കൃ​ത്യ​വും ഭീ​ക​ര​വാ​ദ​വും പോ​ലു​ള്ള പ്ര​വൃ​ത്തി​ക​ൾ ത​ട​യാ​ൻ മാ​ത്ര​മേ ഇ​വ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന നി​ബ​ന്ധ​ന​ക്കു​വി​ധേ​യ​മാ​യാ​ണ്​ സേ​വ​ന​ങ്ങ​ൾ കൈ​മാ​റാ​റു​ള്ളൂ എ​ന്നു​മാ​ണ്​ എ​ൻ.​എ​സ്.​ഒ​യു​ടെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ, പു​റ​ത്തു​വ​ന്ന ചോ​ർ​ത്ത​ൽ വാ​ർ​ത്ത​ക​ളി​ലെ​ല്ലാം പെ​ഗ​സ​സ്​ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​ത്​ സ​ർ​ക്കാ​റു​ക​ളു​ടെ എ​തി​രാ​ളി​ക​ളെ നി​രീ​ക്ഷി​ക്കാ​നാ​ണ്.


പറന്നെത്തി കീഴടക്കും പെഗസസ്

ഗ്രീ​ക്ക്​​ ഇ​തി​ഹാ​സ​ത്തി​ലെ മാ​ന്ത്രി​ക​ച്ചി​റ​കു​ള്ള വെ​ളു​ത്ത പ​റ​ക്കും കു​തി​ര​യാ​ണ്​ പെ​ഗ​സ​സ്. ഇ​സ്രാ​യേ​ൽ ക​മ്പ​നി എ​ൻ.​എ​സ്.​ഒ ഗ്രൂ​പ്​ ആ​ണ്​ ഇ​തേ​പേ​രി​ൽ ഫോ​ണി​ൽ ക​ട​ന്നു​ക​യ​റി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി സ്വ​യം​ന​ശി​ക്കു​ന്ന സ്​​പൈ​വെ​യ​റി​നെ സൃ​ഷ്​​ടി​ച്ച​ത്. ഐ​ഫോ​ണു​ക​ളി​ലെ വി​വ​ര​ങ്ങ​ൾ മോ​ഷ്​​ടി​ക്കാ​നാ​യി നി​ർ​മി​ച്ച​താ​ണി​ത്. ആ​ൻ​ഡ്രോ​യി​ഡ്, ബ്ലാ​ക്ക്​​ബെ​റി ഫോ​ണു​ക​ളി​ലും പെ​ഗ​സ​സി​ന്​ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യും. വ്യ​ക്തി​ക​ൾ​ക്കോ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കോ പെ​ഗ​സ​സ്​ വാ​ങ്ങാ​ൻ കി​ട്ടി​ല്ല. ഇ​ങ്ങ​നെ സോ​ഫ്​​റ്റ്​​വെ​യ​ർ ഉ​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച എ​ൻ.​എ​സ്.​ഒ ഇ​ത്​ വി​ൽ​ക്കു​ന്ന​ത് സ​ർ​ക്കാ​റു​ക​ൾ​ക്ക് മാ​ത്ര​മാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ചോ​ർ​ത്ത​ൽ ഇ​ങ്ങ​നെ

'സ്‌​പി​യ​ർ ഫി​ഷി​ങ്​' എ​ന്ന രീ​തി​യാ​ണ് പ​ണ്ട്​ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഫോ​ണി​ലേ​ക്ക്​ സ​ന്ദേ​ശ​മോ ഇ-​മെ​യി​ലോ അ​യ​ക്കും. ഉ​ട​മ ഇ-​മെ​യി​ലി​ലോ സ​ന്ദേ​ശ​ത്തി​ലോ ഉ​ള്ള ലി​ങ്കി​ൽ ക്ലി​ക്കു​ചെ​യ്‌​താ​ൽ സ്‌​പൈ​വെ​യ​ർ ഡൗ​ൺ​ലോ​ഡാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങും. ഇ​പ്പോ​ൾ 'സീ​റോ ക്ലി​ക്​' ആ​ക്ര​മ​ണ​മാ​ണ്​ ന​ട​ത്തു​ന്ന​ത്. വാ​ട്​​സ്ആ​പ്​ കോ​ളാ​യും മി​സ്​​ഡ്​ കോ​ളാ​യും ക​ട​ന്നു​ക​യ​റി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ ക​ഴി​യും.

ഓ​പ​റേ​റ്റി​ങ്​ സി​സ്​​റ്റ​ത്തി​ലെ ത​ക​രാ​റു​ക​ളോ പ​ഴു​തു​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്ന 'സീ​റോ-​ഡേ' രീ​തി​യും പി​ന്തു​ട​രു​ന്നു. ഈ ​ത​ക​രാ​റു​ക​ൾ ഫോ​ൺ നി​ർ​മാ​താ​വ്​ പോ​ലും അ​റി​ഞ്ഞി​ട്ടു​ണ്ടാ​വി​ല്ല. ആ​ൻ​റി​വൈ​റ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ലൊ​ന്നും പെ​ഗ​സ​സി‍െൻറ സാ​ന്നി​ധ്യം അ​റി​യാ​ൻ ക​ഴി​യി​ല്ല. ഫോ​ൺ മെ​മ്മ​റി ഉ​പ​യോ​ഗി​ക്കാ​തെ താ​ൽ​ക്കാ​ലി​ക മെ​മ്മ​റി​യാ​യ റാ​മി​ലാ​ണ്​ ഇ​ത്ത​രം സ്​​പൈ​വെ​യ​റു​ക​ളു​ടെ വാ​സം. ഫോ​ൺ ഓ​ണാ​കു​േ​മ്പാ​ൾ പെ​ഗ​സ​സ്​ അ​പ്ര​ത്യ​ക്ഷ​മാ​കും.

എ​ന്തൊ​ക്കെ ചെ​യ്യും

ഇ​ൻ​റ​ർ​നെ​റ്റു​ള്ള ഫോ​ണി​ലേ​ക്ക്​ മി​സ്​​ഡ്​ കോ​ൾ, ഇ​മെ​യി​ൽ, എ​സ്.​എം.​എ​സ്, വാ​ട്​​സ്​​ആ​പ്​ എ​ന്നി​ങ്ങ​നെ ഏ​തു​വ​ഴി​യി​ലൂ​ടെ​യും ക​ട​ക്കും. ഇ​ത്​ ബാ​ധി​ച്ച ഫോ​ൺ ഉ​പ​യോ​ഗി​ച്ച്​ ചെ​യ്യു​ന്ന​തെ​ന്തും സ്​​പൈ​വെ​യ​ർ നി​യ​ന്ത്രി​ക്കു​ന്ന​വ​ർ​ക്ക്​ അ​റി​യാ​ൻ ക​ഴി​യും. ഫോ​ണി​‍െൻറ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​നും പ​റ്റും. ഫോ​ണി‍െൻറ ഉ​ട​മ ഒ​ന്നും അ​റി​യി​ല്ല. മി​സ്​​ഡ്​ കോ​ൾ വ​ഴി ഫോ​ണി​ൽ പ്രോ​ഗ്രാം നി​ക്ഷേ​പി​ക്കും. കോ​ൾ എ​ടു​ക്ക​ണ​മെ​ന്നി​ല്ല. ഫോ​ണി​ലെ മു​ഴു​വ​ൻ സം​വി​ധാ​ന​ങ്ങ​ളും പെ​ഗ​സ​സ്​ വ​രു​തി​യി​ലാ​ക്കും. ഉ​ട​മ​യ​റി​യാ​തെ ഫോ​ൺ കാ​മ​റ ഓ​ണാ​ക്കി ഫോ​​ട്ടോ കൈ​മാ​റാ​നും ഉ​ട​മ പോ​കു​ന്ന സ്​​ഥ​ല​ങ്ങ​ൾ ട്രാ​ക്​​ചെ​യ്യാ​നും കോ​ൾ റെ​ക്കോ​ഡ്​ ചെ​യ്യാ​നും ക​ഴി​യും. ചോ​ർ​ത്ത​ലി​ന്​ ശേ​ഷം പെ​ഗ​സ​സ്​ ന​ശി​ക്കു​ന്ന​തോ​ടെ ഈ ​മി​സ്​​ഡ്​ കോ​ൾ വി​വ​ര​ങ്ങ​ളും മാ​ഞ്ഞു​പോ​കും.


Show Full Article
TAGS:Pegasus NSO Spyware 
News Summary - Will Probe Any Credible Proof Of Misuse," Says Pegasus Maker NSO
Next Story