Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പിന്തുണക്കില്ല': നെതന്യാഹുവിന് തിരിച്ചടിയായി 'ഹരേദി' സഖ്യം; ഐസൻകോട്ട് പ്രധാനമന്ത്രി പദത്തിലേക്ക്?

text_fields
bookmark_border
പിന്തുണക്കില്ല: നെതന്യാഹുവിന് തിരിച്ചടിയായി ഹരേദി സഖ്യം; ഐസൻകോട്ട് പ്രധാനമന്ത്രി പദത്തിലേക്ക്?
cancel

ജെറുസലേം: ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ പുരോഗമിക്കവേ, നിലവിലെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനേക്കാൾ കൂടുതൽ ജനപ്രതിനിധികളുടെ പിന്തുണ ഉറപ്പാക്കി 'യാഷാർ!' (Yashar!) പാർട്ടി നേതാവും മുൻ ഐ.ഡി.എഫ് മേധാവിയുമായ ഗാഡി ഐസൻകോട്ട് മുന്നേറുന്നു. സർക്കാരുണ്ടാക്കാൻ കൂടുതൽ സാധ്യതയുള്ള നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് രാഷ്ട്രീയ പാർട്ടികളുമായി നടത്തുന്ന കൂടിക്കാഴ്ചകൾ അന്തിമഘട്ടത്തിലെത്തിനിൽക്കെയാണ് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുന്നത്.

120 അംഗങ്ങളുള്ള ഇസ്രായേൽ പാർലമെന്റായ നെസറ്റിൽ 56 എം.പിമാരുടെ പിന്തുണയാണ് ഗാഡി ഐസൻകോട്ടിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ നെതന്യാഹുവിന്റെ പിന്തുണ 46 ആയി ചുരുങ്ങി. ഇസ്രായേൽ ഭരണഘടന പ്രകാരം പ്രസിഡന്റാണ് കൂടുതൽ സാധ്യതയുള്ള നേതാവിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുക. കേവലഭൂരിപക്ഷത്തിന് കുറഞ്ഞത് 61 എം.പിമാരുടെ പിന്തുണ ആവശ്യമുണ്ട്.

ഭരണതുടർച്ചയ്ക്കായി പരമാവധി ശ്രമിക്കുന്ന നെതന്യാഹുവിന് തിരിച്ചടിയായത് കടുത്ത തീവ്ര-ഓർത്തഡോക്സ് (Haredi) സഖ്യകക്ഷികളുടെ നിലപാടാണ്. പ്രധാന ഹരേദി സഖ്യമായ 'യുണൈറ്റഡ് തോറ ജൂഡായിസം' (UTJ) ഇരു മുന്നണികളെയും പിന്തുണയ്ക്കേണ്ടതില്ലെന്ന് ഔദ്യോഗികമായി തീരുമാനമെടുത്തു. സൈനിക സേവനത്തിൽ നിന്ന് തീവ്ര-ഓർത്തഡോക്സ് യുവാക്കൾക്ക് ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇരുവരും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണം. ആരും തങ്ങൾക്ക് ബാധ്യതയല്ലെന്ന് വ്യക്തമാക്കി ഈ വിഭാഗം നിർണായക ഘട്ടത്തിൽ നിഷ്പക്ഷത പാലിക്കുകയായിരുന്നു.

അതേസമയം, തീവ്ര വലതുപക്ഷ പാർട്ടിയായ 'ഒട്സ്മ യെഹൂദിത്' നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കിടെ തെരഞ്ഞെടുപ്പിൽ തിരിമറി നടന്നതായി ഒട്സ്മ യെഹൂദിത് നേതാക്കൾ ആരോപിച്ചെങ്കിലും തെളിവുകളില്ലാത്ത കാര്യങ്ങൾ ഉന്നയിക്കരുതെന്ന് പ്രസിഡന്റ് ഹെർസോഗ് താക്കീത് നൽകി. റാം , ദ ഡെമോക്രാറ്റ്സ്, ബെയാചാദ് തുടങ്ങിയ പാർട്ടികൾ ഗാഡി ഐസൻകോട്ടിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഐസൻകോട്ട് 56 എം.പിമാരുടെ പിന്തുണയോടെ മുന്നിലാണെങ്കിലും കേവലഭൂരിപക്ഷമായ 61 എന്ന സംഖ്യ തികയ്ക്കാൻ കഴിയുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. ചെറിയ പാർട്ടികളുടെ നിലപാടും വരും മണിക്കൂറുകളിൽ നടക്കുന്ന ചർച്ചകളും ഇസ്രായേലിലെ അടുത്ത ഭരണാധികാരി ആരെന്ന് തീരുമാനിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Will Not Support': Haredi alliance deals blow to Netanyahu; Eisenkot poised for Premiership
Next Story