Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാറ്റോ ഭീഷണി ഇല്ലാതാകുന്നതോടെ യുക്രെയ്നിലെ സൈനിക നടപടി അവസാനിപ്പിക്കുമെന്ന് റഷ്യ

text_fields
bookmark_border
നാറ്റോ ഭീഷണി ഇല്ലാതാകുന്നതോടെ യുക്രെയ്നിലെ സൈനിക നടപടി അവസാനിപ്പിക്കുമെന്ന് റഷ്യ
cancel
Listen to this Article

മോസ്കോ: റഷ്യയുടെ ലക്ഷ്യങ്ങൾ പൂർത്തിയാകുന്നതോടെ യുക്രെയ്നിലെ പ്രത്യേക സൈനിക നടപടി അവസാനിപ്പിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള കോമൺ‌വെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്‌റ്റേറ്റ്‌സ് ഡയറക്ടർ അലക്സി പോളിഷ്‌ചുക്ക് പറഞ്ഞു.

റഷ്യയിലെ ഒരു വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഡോൺബാസിലെ ജനങ്ങളുടെ സംരക്ഷണം, നാറ്റോ രാജ്യങ്ങളിൽ നിന്ന് റഷ്യക്കുള്ള ഭീഷണി എന്നിവ ഇല്ലാതാക്കുക എന്നതാണ് അധിനിവേശത്തിലൂടെ റഷ്യ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലക്ഷ്യങ്ങൾ പൂർത്തീകരിക്കുമ്പോൾ റഷ്യയുടെ പ്രത്യേക സൈനിക നടപടി അവസാനിക്കും-പോളിഷ്‌ചുക്ക് പറഞ്ഞു. സൈനിക നടപടി ആസൂത്രണം ചെയ്ത രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും റഷ്യ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 24നാണ് യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിക്കുന്നത്. നിലവിൽ കിഴക്കൻ മേഖലയായ ഡോൺബോസിലാണ് റഷ്യ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Will end special operation in Ukraine when Nato threat is removed, says Russia
Next Story