Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആറുമാസം കൊണ്ട്​...

ആറുമാസം കൊണ്ട്​ മഹാമാരിക്കാലത്തിന്​ അന്ത്യമാകുമോ? വിദഗ്​ധർക്ക്​ പറയാനുള്ളത്​ ഇതാണ്​

text_fields
bookmark_border
covid 19 china
cancel
camera_alt

 ചിത്രം: Gilles Sabrie/Bloomberg

മൂന്നോ ആറോ മാസത്തിൽ കോവിഡ്​ മഹാമാരിക്കാലത്തിന്​ അന്ത്യം കുറിച്ച്​ പുതിയൊരു പുലരിയെ വരവേൽക്കാൻ ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്​ ലോകം. എന്നാൽ അത്ര ശുഭകരമായ വാർത്തയല്ല ശാസ്​ത്രലോകത്തിന്​ പറയാനുള്ളത്​.

സമീപകാലത്ത്​ തന്നെ സ്​കൂളുകളും കോളജുകളും വീണ്ടും അടച്ചുപൂട്ടുമെന്നും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വൈറസ്​ പടർന്ന്​ പിടിക്കുമെന്നും തൊഴിലാളികൾ ഓഫീസുകളിലെത്തുന്നതോടെ ആശുപത്രികൾ വീണ്ടും നിറയുമെന്നുമാണ്​ മുന്നറിയിപ്പുകൾ.


മഹാമാരി അവസാനിക്കുന്നതിന്​ മുമ്പ്​ ലോകത്ത്​ എല്ലാവരെയും രോഗം ബാധിക്കുകയോ അല്ലെങ്കിൽ വാക്​സിനേഷന്​ വിധേയമാകുകയോ ചെയ്യുമെന്ന്​ വിദഗ്​ധർ ഉറപ്പ്​ നൽകുന്നു.

ലോകത്ത്​ ഇനിയും കോവിഡ്​ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്നാണ്​​ മിനിയാപൊളിസിലെ മിനസോട്ട സർവകലാശാലയിലെ സെന്‍റർ ഫോർ ഇൻഫെക്ഷ്യസ് ഡിസീസ് റിസർച്ച് ആൻഡ് പോളിസി ഡയറക്ടറും യു.എസ് പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ ഉപദേശകനുമായ മൈക്കൽ ഓസ്റ്റർഹോം പറയുന്നത്​. 'ഈ വർഷത്തെ ശരത്കാലത്തും ശൈത്യകാലത്തും കോവിഡ്​ ബാധ ഉയരുമെന്ന്​ ഞാൻ കരുതുന്നു' -മൈക്കൽ ഓസ്റ്റ​ർഹോം പറഞ്ഞു.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് ഇതുവരെ പ്രതിരോധ കുത്തിവെപ്പ്​ ലഭിച്ചിട്ടില്ല. പല സ്​ഥലങ്ങളിലും ലോക്​ഡൗൺ നിയന്ത്രണങ്ങൾ നീക്കി സമ്പദ്‌വ്യവസ്ഥകൾ വീണ്ടും ഉണർന്ന്​ വരികയാണ്​. ഈ സാഹചര്യത്തിൽ വൈറസിനെ പൂർണമായി ഇല്ലാതാക്കാനുള്ള സാധ്യത കുറവായതിനാൽ വരും മാസങ്ങളിൽ ക്ലാസ് റൂമുകൾ, പൊതുഗതാഗതങ്ങൾ, ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ പേർക്ക്​ രോഗം പിടിപെ​േട്ടക്കാം. പ്രതിരോധ കുത്തിവെപ്പ്​ നിരക്ക് ഉയരുമ്പോഴും രോഗബാധിതരാകുന്ന ആളുകൾ അപ്പോഴും ഉണ്ടാകും. നവജാത ശിശുക്കൾ, കുത്തിവെപ്പ്​ എടുക്കാൻ കഴിയാത്ത ആളുകൾ എന്നിങ്ങനെയുള്ളവർക്ക്​ കോവിഡ്​ പിടിപെടാൻ സാധ്യത ഏറെയാണ്​.

വാക്സിൻ കൊണ്ട്​ പ്രതിരോധിക്കാൻ സാധിക്കാത്ത കോവിഡ്​ വകഭേദം വികസിക്കുകയാണെങ്കിൽ അതായിരിക്കും ഏറ്റവും അപകടകരം. അടുത്ത കുറച്ച് മാസങ്ങൾ ദുഷ്‌കരമായിരിക്കുമെന്നാണ്​ മുന്നറിയിപ്പ്​. സമ്പദ്‌വ്യവസ്ഥകളിലും വിപണികളിലും ഫാർമസ്യൂട്ടിക്കൽ വ്യവസായം, യാത്ര എന്നീ മേഖലകളിലും മഹാമാരിയുടെ അടുത്ത വരവ്​ നന്നായി പ്രതിഫലിക്കും.

കോവിഡിന്‍റെ അവസാനം എങ്ങിനെ?

ആറുമാസത്തിനുള്ളിൽ മഹാമാരി അവസാനിക്കില്ലെന്നാണ്​ വിദഗ്​ധർ നൽകുന്ന മുന്നറിയിപ്പ്​. ആഗോള ജനസംഖ്യയുടെ 90% മുതൽ 95% വരെ പ്രതിരോധ കുത്തി​െവപ്പിലൂടെയോ മുമ്പത്തെ അണുബാധയുടെ ഫലമായോ പ്രതിരോധശേഷി കൈവരിച്ചാൽ മഹാമാരിയെ പിടിച്ചുകെട്ടാമെന്ന്​ വിദഗ്ധർ സമ്മതിക്കുന്നു. മഹാമാരിക്കെതിരായ ഏക മരുന്നായി അവർ ചൂണ്ടിക്കാണിക്കുന്നത്​ വാക്​സിനേഷനാണ്​.

ലോകത്ത്​ ഇതുവരെ 566 കോടി ഡോസ്​ വാക്​സിൻ വിതരണം ചെയ്​തതായാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​. എന്നാൽ ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ യൂനിയൻ, വടക്കൻ അമേരിക്ക, ചൈന എന്നിവിടങ്ങളിലാണ്​. ആഫ്രിക്കയിൽ രണ്ട്​ ഡോസ്​ വാക്​സിനും നൽകിയത്​ അഞ്ച്​ ശതമാനം ജനസംഖ്യക്ക്​ മാത്രമാണ്​. ഇന്ത്യയിൽ 26 ശതമാനം പേർക്ക്​ മാത്രമാണ്​ രണ്ട്​ ഡോസ്​ വാക്​സിനും ലഭിച്ചത്​.

മുമ്പത്തെ വ്യാപനം പോലെ തന്നെ കോവിഡ് വ്യത്യസ്ത സമയങ്ങളിലാണ്​ വ്യത്യസ്ത സ്ഥലങ്ങളിൽ അവസാനിക്കുകയെന്ന്​ ഓക്സ്ഫഡ് സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസറും 'പകർച്ചവ്യാധികൾ എങ്ങനെ അവസാനിക്കുന്നു' എന്ന പദ്ധതിയുടെ കോർഡിനേറ്ററുമായ എറിക്ക ചാർട്ടേഴ്സ് പറഞ്ഞു.


കോവിഡ്​ കേസുകൾ താരതമ്യേന കുറവായ ഡെൻമാർക്​,​ സിംഗപ്പൂർ എന്നീ രാജ്യങ്ങൾ കോവിഡാനന്തര കാലത്തേക്ക്​ ചുവടുവെച്ചു കൊണ്ടിരിക്കുകയാണ്​. കോവിഡ്​ രോഗികളുടെ എണ്ണം റെക്കോഡിനോട്​ അടുക്കു​േമ്പാഴും അമേരിക്കയും ബ്രിട്ടനും രാജ്യം പൂർണമായി തുറക്കുകയാണ്​. അതേസമയം, ചൈനയും ഹോങ്കോങ്ങും ന്യൂസിലൻഡും വൈറസിനെ പ്രാദേശികമായി ഇല്ലാതാക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandemic​Covid 19
News Summary - Will Covid End in Six Months experts opinion is this
Next Story