'വേട്ടയാടി കൊല്ലുന്നത് തുടരും'; ലഹരിക്കടത്തുകാർക്കെതിരായ നടപടിയിൽ വിട്ടുവീഴ്ചയില്ലെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ലഹരിക്കടത്തുകാർക്കെതിരായ നടപടിയിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി യു.എസ്. കരീബിയൻ കടലിൽ കപ്പലിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരെ യു.എസ് വെടിവെച്ച് കൊന്നതിന് പിന്നാലെയാണ് പ്രതികരണം. ഡിഫൻസ് സെക്രട്ടറി പീറ്റർ ഹെഗ്സെത്താണ് പ്രതികരണവുമായി രംഗത്തെത്തിയത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് കരീബിയൻ കടലിലെ കപ്പലിന് നേരെ ആക്രമണം നടത്തിയതെന്ന് ഡിഫൻസ് സെക്രട്ടറി അറിയിച്ചു. അന്താരാഷ്ട്ര അതിർത്തിയിൽവെച്ചാണ് ആക്രമണം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ന് പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരം കരിബീയൻ മേഖലയിൽ ലഹരിക്കടത്ത് നടത്തുന്ന സംഘത്തിന് നേരെ ആക്രമണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. യു.എസ് ഇന്റലിജൻസ് ഏജൻസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കപ്പലിന് നേരെ ആക്രമണം നടത്തിയത്. തുടർന്നും ഇത്തരം ആക്രമണങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ വീടുകളിൽ ലഹരി എത്താൻ സമ്മതിക്കില്ല. ലഹരിക്കടുത്തുകാരെ വേട്ടയാടി കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കഴിഞ്ഞയാഴ്ച മയക്കുമരുന്നിനെതിരായെന്ന് അവകാശപ്പെട്ടുള്ള മറ്റ് അഞ്ച് ആക്രമണങ്ങളും ട്രംപ് ഭരണകൂടം സ്ഥിരീകരിച്ചു. അവയിൽ 28 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.
‘ഞങ്ങൾ ഒരു അന്തർവാഹിനിയെ ആക്രമിച്ചു. വൻതോതിൽ മയക്കുമരുന്ന് കൊണ്ടുപോകുന്നതിനായി പ്രത്യേകം നിർമിച്ച അന്തർവാഹിനിയായിരുന്നു അത്’ -ട്രംപ് പറഞ്ഞു. എന്നാൽ, അത് ഏതുതരം കപ്പലാണെന്നോ എന്താണ് കൊണ്ടുപോകുന്നതെന്നോ തെളിവുകളൊന്നും നൽകാൻ തയ്യാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

