സ്പെയിനിലും പോർചുഗലിലും കാട്ടുതീ പടരുന്നു; ലക്ഷക്കണക്കിന് ഹെക്ടർ വനം കത്തിനശിച്ചു
text_fieldsആഴ്ചകളായി തുടരുന്ന കാട്ടുതീ സ്പെയിനിലും പോർചുഗലിലും നാശം വിതക്കുകയാണ്. ആയിരക്കണക്കിന് അഗ്നിരക്ഷാസേന പ്രവർത്തകരും അവരെ സഹായിക്കാനെത്തിയ പട്ടാളവും നിരവധി വിമാനങ്ങളും ഹെലികോപ്ടറുകളുമടങ്ങുന്ന സേനാവ്യൂഹമാണ് കാട്ടുതീ നിയന്ത്രണത്തിലാക്കാനായി പ്രവർത്തിക്കുന്നത്.
പടിഞ്ഞാറൻ സ്പെയിനിൽ വ്യത്യസ്ത ഇടങ്ങളിലായി ഇരുപതോളം പ്രദേശങ്ങളാണ് കാട്ടുതീയിൽ കത്തിനശിച്ചുകൊണ്ടിരിക്കുന്നത്്. ഔദ്യോഗിക കണക്കനുസരിച്ച് ലക്ഷക്കണക്കിന് ഹെക്ടർ വനഭൂമി കത്തിനശിച്ചുവെന്നാണ് ഇത് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് റെക്കോഡാണ്. സ്പെയിനിന്റെ അയൽരാജ്യമായ പോർച്ചുഗലിലും സമാനസ്ഥിതിയാണ് നിലനിൽക്കുന്നത്്.
കാലാവസ്ഥാ വ്യതിയാനവും വരൾച്ചയും ഉഷ്ണതരംഗവും തെക്കൻ യൂറോപ്പിലാകെ കാട്ടുതീ പടരാനുള്ള മുഖ്യകാരണമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ. ഞായറാഴ്ചമാത്രം രണ്ട് അഗ്നിരക്ഷാപ്ര വർത്തകർ കൊല്ലപ്പെട്ടിരുന്നു. സ്പെയിനിൽ നാലുപേരും മരിച്ചു. രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീ പടിഞ്ഞാറൻ പ്രദേശങ്ങളായ ഗലീസിയ, കാസിൽ ലിയോൺ എന്നിവിടങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകളാണ് സുരക്ഷിത സ്ഥാനം തേടി വീടുപേക്ഷിച്ച് പലായനം ചെയ്യുന്നത്.
ഏതാണ്ട് മൂന്നുലക്ഷത്തി നാൽപത്തിമൂവായിരം ഹെക്ടർ ഭൂമി (അഞ്ഞൂറായിരം ഫുട്ബാൾ മൈതാനങ്ങൾ) ഈ വർഷം മാത്രം കത്തിച്ചാമ്പലായി. ഇത് പുതിയ ദേശീയ റെക്കോഡാണെന്നാണ് യൂറോപ്പ്യൻ ഫോറസ്റ്റ് ഫയർ ഇൻഫർമേഷൻ സിസ്റ്റം പറയുന്നത്്. കഴിഞ്ഞവർഷം മൂന്നുലക്ഷത്തി ആറായിരം ഹെക്ടർ വനഭൂമി കത്തിനശിച്ചിരുന്നു.
സ്പെയിനിെൻറ സഹായത്തിനായി ഫ്രാൻസിൽനിന്നും ഇറ്റലി, സ്ലോവാക്യ, നെതൻലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽനിന്നും തീയണക്കുന്നതിനായി വ്യോമസഹായമെത്തുന്നുണ്ട്്. പോർചുഗലിനാവട്ടെ സ്വീഡനും മൊറോക്കോയും സഹായവുമായി എത്തിയിട്ടുണ്ട്. വനഭാഗങ്ങളിൽ നിന്നുയരുന്ന പുക ആകാശത്ത് തങ്ങിനിൽക്കുന്നത് ആകാശ രക്ഷാദൗത്യങ്ങൾക്ക് തടസ്സമാവുന്നുണ്ടെന്ന് സ്പെയിൻ പ്രതിരോധമന്ത്രി മാർഗരീത്ത റോബ്ലെസ് അറിയിച്ചു.
പോർചുഗൽ അതിർത്തിയിൽ രണ്ടായിരത്തോളം അഗ്നിരക്ഷാപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. പോർചുഗലിൽ മാത്രം രണ്ടുലക്ഷത്തി പതിനാറായിരം ഹെക്ടർ വനഭൂമി കത്തിനശിച്ചു. പോർച്ചുഗീസ്പ്രധാനമന്ത്രി ലൂയിസ് മോണ്ടിനീഗ്രോ പറയുന്നത് രാജ്യം ഒരു യുദ്ധസമാന അവസ്‍ഥയിലാണ് എന്നാണ്. സ്പെയിനിലെ അന്തരീക്ഷ ഊഷ്മാവ് 45 ഡിഗ്രി സെൽഷ്യസിലേക്കാണ് ഉയർന്നിരിക്കുന്നതെന്ന് കാലാവസ്ഥാ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

