ഇറാൻ- ഇസ്രായേൽ സംഘർഷം: ഇന്ത്യ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?
text_fieldsന്യൂഡൽഹി: ഇറാനിൽ ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെടുകയും പശ്ചിമേഷ്യ യുദ്ധഭീതിലകപ്പെടുകയും ചെയ്തിട്ടും തന്ത്രപരമായ മൗനം പാലിക്കുകയാണ് ഇന്ത്യ. ഒരു പരാമാധികാര രാജ്യത്തിൽ ആക്രമണം നടത്തുകയും പരമോന്നത നേതാവ് ഖാംനഈ കൊല്ലപ്പെടുകയും ചെയ്തതിൽ പല രാജ്യങ്ങളും അനുശോചനം രേഖപ്പെടുത്തിയിട്ടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇന്ത്യ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പറഞ്ഞത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലായിരുനനു മോദിയുടെ പ്രതികരണം. "ഇത്തരം തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇന്ത്യ എപ്പോഴും സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. ഇറാനുമായി അടുത്ത ബന്ധം പുലർത്തിയിട്ടും ഇന്ത്യ ആക്രമണത്തെ അപലപിക്കാത്തത് രാജ്യത്തിനകത്തും പുറത്തും ചർച്ചയായിരുക്കുകയാണ്.
നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം ഫലസ്തീൻ നിലപാടിൽ വരുത്തിയ മാറ്റവും ഇസ്രയാൽ പ്രധാനന്ത്രി നരേന്ദ്രമോദിയുമായുള്ള അടുത്ത ബന്ധവും ഇന്ത്യയുടെ മൗനത്തിന് കാരണമായി വിലയിരുത്തുന്നു. ഇസ്രായേൽ സന്ദർശിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. രണ്ടു തവണ മോദി ഇസ്രായേൽ സന്ദർശിക്കുകയും ബന്ധം ശക്തപ്പെടുത്തുന്ന ധാരണകളിൽ ഒപ്പുവെക്കുകയും ചെയ്തു. ആഗോല തവത്തിലുള്ള നയന്ത്രബന്ധങ്ങൾ കൂടി വിലയരുത്തിയാണ് ഇന്ത്യയുടെ മൗനമെന്നും അനുമാനമുണ്ട്. ജി-7 സഖ്യ രാജ്യങ്ങളൊന്നും തന്നെ ഇതുവരെ വിഷയത്തിൽ അനുശോചനം അറിയിച്ചിട്ടില്ല. "ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാൾ" എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖാംനഇയെ വിശേഷിപ്പിച്ചത്.
ഗൾഫ് രാജ്യങ്ങളും ഇറാനുമായി ശത്രുത പുലർത്തുകയോ നിശബ്ദത പാലിക്കുകയോ ചെയ്തു. ഇറാനിയൻ ആക്രമണങ്ങൾക്കെതിരെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അടിയന്തര യോഗം ചേർന്നപ്പോൾ സൗദി അറേബ്യ മൗനം പാലിച്ചു.
57 അംഗ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) അംഗങ്ങളിൽ, 0-ൽ താഴെ പേർ മാത്രമാണ് വിഷയത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. റഷ്യ , ചൈന , ഉത്തര കൊറിയ, ഷിയാ ഭൂരിപക്ഷ ഇറാഖ്, തുർക്കി, പാകിസ്ഥാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ആക്രമണത്തെ അപലപിച്ചത്. ഇതെല്ലാം ഇന്ത്യയെയും മൗനം പാലിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് വിലിയിരുത്തൽ.
എന്നാൽ ഇറാനുമായി ശക്തമായ വ്യാപാര ബന്ധം കാത്തു സൂക്ഷിക്കുന്ന രാജ്യങ്ങലിലൊന്നാണ് ഇന്ത്യ. അമേരിക്ക ഇറാനുമേൽ ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമ്പോഴും തന്ത്രപരമായ സ്വയംഭരണാധികാരം കാത്തുസൂക്ഷിച്ചുകൊണ്ട് ഇറാനുമായുള്ള ബന്ധം നിലനിർത്താനാണ് ഇന്ത്യ ശ്രമിച്ചിട്ടുള്ളത്. 1979ലെ വിപ്ലവത്തോടെയാണ് ഇറാൻ-ഇന്ത്യ ബന്ധം ശക്തിപ്പെട്ടത്.
2001ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയിയുടെ ഇറാൻ സന്ദർശനവും 2003ൽ ഇറാൻ പ്രസിഡന്റ് മുഹമ്മദ് ഖതാമി റിപ്പബ്ലിക് ദിന അതിഥിയായി എത്തിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമായ തലത്തിലേക്ക് ഉയർത്തി. ഊർജം, പ്രതിരോധം, വ്യാപാരം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും ശക്തമായ സഹകരണം നിലനിർത്തി.
ഇറാനിലെ ചാബഹാർ തുറമുഖം ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഒന്നാണ്. പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കും വ്യാപാര പാത ഒരുക്കുക എന്നതാണ് ഈ തുറമുഖത്തിന്റെ പ്രധാന ലക്ഷ്യം. ഗുജറാത്തിലെ കണ്ട്ല, മുംബൈ തുറമുഖങ്ങളിൽ നിന്ന് ചരക്കുകൾ വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും ഇറാനിലെത്തിക്കാൻ ഈ വഴി സാധിക്കും. ഇക്കാരണങ്ങൾ മുൻനിർത്തിയായിരുന്നു ഇന്ത്യ ഇറാനുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

