Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപ്പാളിന്റെ നായികയായി...

നേപ്പാളിന്റെ നായികയായി ഇന്ത്യയുടെ കൂട്ടുകാരി; കരുത്തയായ ന്യായാധിപയിൽ നിന്നും പ്രധാനമന്ത്രി പദത്തിലെത്തുന്ന ‘അയേൺ ലേഡി’

text_fields
bookmark_border
നേപ്പാളിന്റെ നായികയായി ഇന്ത്യയുടെ കൂട്ടുകാരി; കരുത്തയായ ന്യായാധിപയിൽ നിന്നും പ്രധാനമന്ത്രി പദത്തിലെത്തുന്ന ‘അയേൺ ലേഡി’
cancel

കാഠ്മണ്ഡു: സൂര്യ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന വെള്ളിപാത്രം പോലെയാണ് മഞ്ഞണിഞ്ഞ ഹിമാലയം. മലമുകളിലെ ശാന്തതയും സൗന്ദര്യവും താഴ് വരയിലെ നേപ്പാളെന്ന രാജ്യത്തിനുമുണ്ട്.

ആകർഷിക്കുന്ന ഭംഗിക്കിടയിൽ, ആഞ്ഞു വീശുന്ന കാറ്റിൽ ​രൗദ്രഭാവമണിയുന്ന മഞ്ഞുമല പോലെ തന്നെ കഴിഞ്ഞയാഴ്ച ഈ രാജ്യവും നിന്ന് ജ്വലിച്ചു. ​​പൊതുവെ ശാന്തരെന്ന് കരുതിയ പുതു തലമുറ നയിച്ച ​പ്രതിഷേധം, അധികാരകേന്ദ്രങ്ങളെ കീഴ്മേൽ മറിച്ച പ്രക്ഷോഭമായി വീശിയടിച്ചപ്പോൾ പ്രധാനമന്ത്രിയും പ്രസിഡന്റും മുതൽ മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം അധികര കേന്ദ്രങ്ങൾ വിട്ട് ജീവനും കൊണ്ടോടി. ​തെരുവുകളെ യുദ്ധഭൂമിയാക്കി, ദിവസങ്ങൾ നിണ്ട ചോരപ്പുഴക്കു ശേഷം നേപ്പാൾ പതിയെ ഹിമാലയത്തിലെ മഞ്ഞുമലകൾ പോലെ വീണ്ടും ശാന്തമാവുകയാണ്.

രാജ്യത്തിന്റെ ഭാവിയെ ​തന്നെ നിർണയിക്കപ്പെടുന്ന പ്രക്ഷോഭങ്ങൾക്കു ശേഷം, ​വെള്ളിയാഴ്ച രാത്രിയിൽ നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി സ്ഥാനമേറ്റു. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ജെൻ സി തലമുറക്ക് സ്വീകാര്യയായ ധീരയായ വനിത എന്ന നിലയിലാണ് 73 കാരിയായ സുശീല കർക്കിയെ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി നിർദേശിച്ചത്. ചുമതലയേൽക്കാൻ തയ്യാറായ ഇവർ, വെള്ളിയാഴ്ച രാത്രി ഒമ്പതിന് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സ്ട്രോങ് ലേഡി; ഇന്ത്യയുടെ കൂട്ടുകാരി

17 വയസ്സു മാത്രം പ്രായമുള്ള നേപ്പാളിന്റെ ജനാധിപത്യ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചാണ് സുശീല കർക്കി ആദ്യ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. ​പുതുതലമുറ നയിച്ച പ്രക്ഷോഭത്തിൽ കലങ്ങി മറിഞ്ഞ രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കുകയെന്ന വെല്ലുവിളി നിറഞ്ഞ ദൗത്യത്തിന് നേതൃത്വം നൽകാൻ, ശക്തയായ വനിതയെന്ന നിലയിൽ സുശീല കർകിക്ക് സാധ്യമാവുമെന്ന് ‘ജെൻ സി’ (1997നും 2012നും ഇടിയിൽ ജനിച്ചവർ) തലമുറയിലെ പ്രക്ഷോഭകർ വിശ്വസിക്കുന്നു.

ഇന്ത്യയിൽ പഠിച്ചു വളർന്ന്, നേപ്പാളിലെ ഏറ്റവും സ്വാധീനിക്കപ്പെട്ട ന്യായാധിപയെന്ന പദവിയിൽ നിന്നാണ് സുശീല കർക്കി രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാകുന്നത്.

സുശീല കർകി ജെൻ സി പ്രക്ഷോഭ നേതാക്കൾക്കൊപ്പം

1952 ജൂൺ ഏഴിന് കിഴക്കൻ നേപ്പാളിലെ ബിരത് നഗറിലെ സാധാരണ കുടുംബത്തിലായിരുന്നു സുശീലയുടെ ജനനം. ഇന്ത്യൻ അതിർത്തിയോട് ചേർന്ന പ്രദേശം. ഏഴു സഹോദരങ്ങളിൽ മൂത്തവളയായിരുന്നു സുശീല. പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം, 1975 ൽ വരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശലായിൽ (ബി.എച്ച്.യു) നിന്നും രാഷ്ട്രീയ മീമാംസയിൽ ബിരുദാനന്തര ബിരുദം നേടി. ഒപ്പം, നൃത്തവും അഭ്യസിച്ചു. ബി.എച്ച്.യുവിൽ ഗവേഷണ ബിരുദത്തിന് ചേർന്ന് അധ്യാപനത്തിന് അവസരം നൽകാമെന്ന് വാഗ്ദാനമുണ്ടായെങ്കിലും നിയമ വഴിയിൽ പ്രവേശിക്കാനുളള തീരുമാനവുമായി സുശീല നാട്ടിലേക്ക് മടങ്ങി. 1978ൽ ത്രിഭുവൻ സർവകലാശാലയിൽ നിന്നും നിയമം പഠിച്ച അവർ 1979 ബിരത് നഗറിൽ അഭിഭാഷകയായി പ്രാക്ടീസും ആരംഭിച്ചു. ദീർഘകാലമായി അഭിഭാഷക ജോലി ചെയ്ത ശേഷം 2009ൽ സുപ്രീം കോടതിയിൽ താൽകാലിക ജഡ്ജിയായ നിയമിതയാവുകയായിരുന്നു. അടുത്ത വർഷം സ്ഥിരം ജഡ്ജിയുമായപ്പോൾ നേപ്പാളിലെ വളർന്നുവരുന്ന തലമുറക്ക് വലിയൊരു പ്രചോദനമായി അവർ മാറി. 2016ലായിരുന്നു ​രാജ്യ ചരിത്രത്തിലെ ആദ്യ വനിതാ ജഡ്ജിയായി സുശീല കർക്കി ചുമതലയേൽക്കുന്നത്.

ഏറെ പ്രമാദമായ കേസുകളിൽ നീതി പുർവം വിധി കൽപിച്ച അവർ രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള നിയമജ്ഞയായി മാറുന്നതാണ് പിന്നീട് കണ്ടത്. 11 മാസം ചീഫ് ജസ്റ്റിസായി പ്രവർത്തിച്ച സുശീല, അഴിമതിക്കെതിരെ ശക്തമായ നിലപാടുകളെടുത്തു. സുശീലയുടെ തീരുമാനങ്ങൾ എപ്പോഴും നീതിപൂർവമായിരിക്കുമെന്ന് നേപ്പാൾ വിശ്വസിച്ചു. വനിതാ പൗരത്വ അവകാശം, ഉന്നത സ്ഥാനങ്ങളിലുള്ളവരുടെ അഴിമതിയും നിയമലംഘനവും തുടങ്ങിയ ശ്രദ്ധേയ വിധികളിലൂടെ തന്റെ കൈയൊപ്പും ചാർത്തി.

മുൻ പ്രധാനമന്ത്രി ഷേർ ദുബയുടെ നേതൃത്വത്തിനുള്ള സർക്കാർ ഇവരെ ഇംപീച്ച് ചെയ്യാൻ ശ്രമിച്ചുവെങ്കിലും നീക്കം രാഷ്ട്രീയ പ്രേരിതമാവുമെന്ന ആരോപണത്തെ തുടർന്ന് പിൻവാങ്ങി.

​32 വർഷത്തോളം നിയമ പാതിയിൽ പ്രവർത്തിച്ച അവരുടെ കരിയർ വക്കീൽ കുപ്പായത്തിലേക്കും ജഡ്ജി കസേരയിലേക്കും പ്രവേശിക്കാൻ നിരവധി വനിതകൾക്ക് പ്രചോദനം പകർന്നു.

2012ൽ വിവര സാ​ങ്കേതി മന്ത്രിയായിരുന്നു ജയ പ്രകാശ് ഗുപ്തയെ അഴിമതി കേസിൽ തുറങ്കിലടക്കാൻ വിധിച്ചുകൊണ്ട് ചരിത്രത്തിൽ ഇടം നേടി. പുരോഗമനമായ വിധിന്യയങ്ങളും ശ്രദ്ധേയമായി.

65ാം വയസ്സിൽ വിരമിച്ച് പുസ്തകമെഴുത്തും വിശ്രമവുമായി കഴിയുന്നതിനിടെയാണ് പുതുതലമുറ നയിച്ച പ്രക്ഷോഭത്തിലൂടെ 73ാം വയസ്സിൽ രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്.

നേപ്പാൾ ചരി​ത്രത്തിലെ ആദ്യ വിമാന റാഞ്ചലിന്റെ ഭാഗമായ ദുർഗ പ്രസാദ് സുബേദിയാണ് സുശീല കർക്കറിന്റെ ​ഭർത്താവ്. നേപ്പാളി കോൺഗ്രസ് യുവനേതാവായിരിക്കെയൊണ് 1973ൽ ബോളിവുധ് താരം മാല സിങ് ഉൾപ്പെടെ സഞ്ചരിച്ച ഇരട്ട എഞ്ചിൻ എയർക്രാഫ്റ്റ് ദുഗർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം റാഞ്ചിയത്. തുടർന്ന്, ബനാറസ് യൂണിവേഴ്സിറ്റിയിലെ പഠനത്തിനിടെ സൗഹൃദത്തിലായാണ് ഇരുവരും വിവാഹം കഴിച്ചത്.

സാമൂഹിക മാധ്യമ നിരോധനത്തിലെ പ്രതിഷേധം, ഭരണകൂട അഴിമതിക്കും വികസന വിരുദ്ധതക്കുമെതിരായ ​കലാപമായി തീപടർത്തിയാണ് ‘ജെ സി’ പ്രക്ഷോഭം കെട്ടങ്ങിയത്. ഔദ്യോഗിക വസതികൾക്ക് തീവെച്ചും, ഓഫീസുകൾ കൈയേറിയും തുടർന്ന പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ​കെ.പി ഒലി ശർമയും മന്ത്രിമാരും രാജിവെച്ച് രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച വരെ രാജ്യവ്യാപക കർഫ്യൂ ഏർപ്പെടുത്തിയാണ് സൈന്യം രാജ്യത്ത് സമാധനം പുനസ്ഥാപിക്കുന്നത്. അടച്ചിട്ട ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന കലാപത്തിൽ 55ഓളം പേരാണ് കൊല്ലപ്പെട്ടത്. കലാപത്തിന്റെ മറവിൽ നേപ്പാളിലെ വിവിധ ജയിലുകളിൽനിന്ന്‌ ഏഴിയിരത്തിലേറെ തടവുകാർ രക്ഷപ്പെട്ടിരുന്നു.

സുശില കർകി, കാഠ്‌മണ്ഡു മേയർ ബലേന്ദ്ര ഷാ, വൈദ്യുതി ബോർഡ്‌ മുൻ ചെയർമാൻ കുൽമാൻ ഗിസിങ്‌ എന്നിവ​രുടെ പേരുകളാണ് പ്രക്ഷോഭകാരികൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. ഇവരിൽ നിന്നാണ് സുശീലതെ നിരോഗിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KathmanduNepal PMKP Sharma OliLatest NewsNepal Gen Z ProtestSushila Karki
News Summary - Who's Sushila Karki? From Nepal's first female Chief Justice to interim PM
Next Story