93 വയസ്സിന് ദിവസങ്ങൾ ബാക്കി നിൽക്കെ അസിസ്റ്റഡ് ഡെത്തിലൂടെ മരണം; ആരാണ് ലുഡ്‌വിഗ് മിനെല്ലി?
text_fieldsലുഡ്‌വിഗ് മിനെല്ലി
സ്വിസ് റൈറ്റ് ടു ഡൈ ഗ്രൂപ്പായ ഡിഗ്നിറ്റാസിന്റെ സ്ഥാപകനായ ലുഡ്‌വിഗ് മിനെല്ലി 92-ാം വയസ്സിൽ അസിസ്റ്റഡ് ഡെത്തിലൂടെ അന്തരിച്ചു. മരിക്കാനുള്ള വ്യക്തികളുടെ അവകാശത്തിനായി രൂപപ്പെടുത്തിയ സംഘടനയാണ് ‘ഡിഗ്നിറ്റാസ്’. ഡോക്ടറുടെ സഹായത്തോടെ ഒരു വ്യക്തിക്ക് സ്വയം ജീവിതം അവസാനിപ്പിക്കാൻ കഴിയുന്നതാണ് അസിസ്റ്റഡ് ഡെത്ത്. രോഗിക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള മാർഗം ഒരു കുറിപ്പടിയായി ഡോക്ടർ നൽകും. പക്ഷേ അന്തിമ നടപടി രോഗി സ്വയം എടുക്കണമെന്നാണ് അസിസ്റ്റഡ് ഡെത്തിലെ നടപടി ക്രമങ്ങൾ. പത്രപ്രവർത്തകനും അഭിഭാഷകനുമായിരുന്ന മിനല്ലി, തന്റെ ജന്മദിനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അന്തരിച്ചത്.
ഡിഗ്നിറ്റാസിലൂടെ മാരക രോഗം പിടിപെട്ട ആളുകൾക്ക് നിയപരമായി ജീവിക്കണോ മരിക്കമോ എന്ന് തീരുമാനിക്കാൻ സാധിക്കുന്നതാണ്. മരണം വരെ ആളുകൾക്ക് സ്വന്തമായി തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉറപ്പ് നൽകണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. ഡിഗ്നിറ്റാസ് ആരംഭിച്ചതിനുശേഷം അസിസ്റ്റഡ് ഡൈയിങ് നിയമങ്ങൾ വ്യാപകമായി മാറിയിട്ടുണ്ട്. ഫ്രാൻസ്, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, സ്‌പെയിൻ, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ 2015 മുതൽ അസിസ്റ്റഡ് ഡൈയിങ് നിയമവിധേയമാക്കിയിട്ടുണ്ട്. യു.എസിൽ പത്ത് സംസ്ഥാനങ്ങളിൽ ഇത് അനുവദിനീയമാണ്. എന്നാൽ യു.കെയിൽ അസിസ്റ്റഡ് ഡൈയിങ് ബിൽ ഇപ്പോഴും ചർച്ചയിലാണ്. എം.പിമാർ അംഗീകരിച്ച ബിൽ ഹൗസ് ഓഫ് ലോർഡ്‌സിൽ സൂക്ഷ്മപരിശോധനയിലാണ്.
എങ്ങനെ, എപ്പോൾ ജീവിതം അവസാനിപ്പിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ പിന്തുണക്കുന്ന 2011ൽ കോടതി വിധി ചൂണ്ടിക്കാട്ടി മിനല്ലിക്ക് സ്വിസ് നിയമത്തിൽ സ്വാധീനമുണ്ടെന്ന് ഡിഗ്നിറ്റാസ് അവകാശപ്പെട്ടു. അസിസ്റ്റഡ് ഡൈയിങ് നിയപരമായ സ്വിറ്റ്സർലൻഡിൽ ദയാവധം അനുവദനീയമല്ല. മരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ശേഷം ഒരാൾ സ്വയം അന്തിമ നടപടി സ്വീകരിക്കുന്ന അസിസ്റ്റഡ് ഡൈയിങ് പതിറ്റാണ്ടുകളായി നിയമപരമാണ്.
പതിനായിരത്തിലധികം അംഗങ്ങളുള്ള ഡിഗ്നിറ്റാസ്, സ്വിറ്റ്സർലൻഡിന് പുറത്തുനിന്നുള്ള ആളുകളെയും സ്വീകരിക്കുന്നുണ്ട്. 2024 ആയപ്പോഴേക്കും യു.കെയിൽ നിന്നുള്ള 571 പേരുൾപ്പടെ 4,000ത്തിലധികം മരണങ്ങൾക്ക് ഇത് സഹായകമായി. ടി.വി അവതാരകയും പ്രചാരകയുമായ എസ്തർ റാന്റ് സണുൾപ്പെടെ ഏകദേശം 1,900 ബ്രിട്ടീഷുകാർ സംഘടനയിൽ അംഗങ്ങളാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

