Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
A WHO team has reached Wuhan to probe coronavirus origins
cancel
camera_alt

Photo Credit: Reuters

Homechevron_rightNewschevron_rightWorldchevron_rightകൊറോണ വൈറസ്​ ഉത്​ഭവം;...

കൊറോണ വൈറസ്​ ഉത്​ഭവം; ലോകാരോഗ്യ സംഘടന സംഘം വുഹാനിൽ

text_fields
bookmark_border

ബെയ്​ജിങ്​: കൊറോണ വൈറസിന്‍റെ ഉത്​ഭവത്തെക്കുറിച്ച്​ പഠിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്​ധ സംഘം വുഹാനിലെത്തിയതായി ചൈന. പത്തംഗ സംഘത്തിന്‍റെ നേതൃത്വത്തിലാണ്​ സന്ദർശനം.

2019 ഡിസംബറിൽ വുഹാനിലാണ്​ കൊറോണ വൈറസ്​ ബാധ ആദ്യം പടർന്നുപിടിച്ചത്​. ഉത്​ഭവം കണ്ടെത്തിയാൽ മാത്രമേ കൊറോണ വൈറസ്​ വീണ്ടും പടർന്നുപിടിക്കുന്നത്​ ഒഴിവാക്കാൻ കഴിയുവെന്ന്​ ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്​ഥാനത്തിലാണ്​ സന്ദർശനം.

ഏറെ വിവാദങ്ങൾക്ക്​ ശേഷമാണ്​ ലോകാരോഗ്യ സംഘടന സംഘത്തിന്‍റെ ചൈനീസ്​ സന്ദർശനം. സംഘത്തെ ചൈനയിലേക്ക്​ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും ഇത്​ നിരാശാജനകമാണെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ്​​ അദാനോം ഗെബ്രിയേസസ്​ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ സംഘത്തെ സ്വീകരിക്കാൻ ചൈന തയാറാണെന്നും ഒരുക്കങ്ങൾ പൂർത്തീകരിക്കുകയാണെന്നും വ്യക്തമാക്കി ചൈനീസ്​ വക്താവ്​ പ്രതികരിച്ചിരുന്നു.

ലോകോരാഗ്യ സംഘടന സംഘത്തിനൊപ്പം വുഹാനിലേക്ക്​ ചൈനീസ്​ വിദഗ്​ധരും അനുഗമിക്കു​െമന്നാണ്​ വിവരം. ​​കൊറോണ വൈറസ്​ പടർന്നുപിടിച്ചതോടെ ​ഒരുതവണ ലോകാരോഗ്യ ഗവേഷണ സംഘം വുഹാൻ സന്ദർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHOCorona Virus​Covid 19China
News Summary - WHO team arrives in Wuhan says China
Next Story