കുരങ്ങുപനി; പ്രാദേശികവും അല്ലാത്തതുമായി രാജ്യങ്ങളെ വേർതിരിക്കുന്ന പട്ടിക ഒഴിവാക്കി ലോകാരോഗ‍്യ സംഘടന.
text_fieldsജനീവ: കുരങ്ങുപനി ഉത്ഭവത്തിൽ പ്രാദേശികവും അല്ലാത്തതുമായി രാജ്യങ്ങളെ വേർതിരിക്കുന്ന പട്ടിക ഒഴിവാക്കി ലോകാരോഗ‍്യ സംഘടന. കുരങ്ങു പനിക്ക് ലോകത്ത് നിന്ന് പല മാനത്തിലുള്ള പ്രതികരണങ്ങൾ ഇതിനോടകം വന്നിരുന്നു. ഇത് ഒഴിവാക്കുവാനാണ് രോഗം നിലനിൽക്കുന്നതും അല്ലാത്തതുമായ രാജ്യങ്ങളെ കാണിക്കുന്ന പട്ടിക വേണ്ടെന്ന് വെച്ചിരിക്കുന്നത്.
2022 ജനുവരി ഒന്നിനും 15നും ഇടക്കായി 42 രാജ്യങ്ങളിലായി 2103 കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 84 ശതമാനവും യൂറോപ്പിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.
ഇത് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കുന്നതിനായി ജൂൺ 23 ന് ലോകാരോഗ്യ സംഘടന യോഗം ചേരുന്നുണ്ട്.
കുരങ്ങുപനി ലൈംഗിക ബന്ധത്തിലൂടെ പടരുന്നതിന്‍റെ സാധ്യത യു.എൻ ആരോഗ്യ ഏജൻസി പരിശോധിച്ച് വരികയാണ്. ഇറ്റലിയിലും ജർമനിയിലും രോഗബാധിതരുടെ ശുക്ലത്തിൽ വൈറസ് കണ്ടെത്തിയിരുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.
കടുത്ത പനി, ചിക്കൻ പോക്സിന് സമാനമായ ലക്ഷണങ്ങൾ, എന്നിവയായിരുന്നു ആദ്യം തിരിച്ചറിഞ്ഞ ലക്ഷണങ്ങളെങ്കിലും ഫ്ലൂവിന്‍റെ ലക്ഷണങ്ങളും ഇപ്പോൾ പ്രകടമാകുന്നുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

