Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിൽ കൊല്ലപ്പെട്ട...

ഇറാനിൽ കൊല്ലപ്പെട്ട പ്രമുഖർ ആരെല്ലാം‍‍?

text_fields
bookmark_border
ഇറാനിൽ കൊല്ലപ്പെട്ട പ്രമുഖർ ആരെല്ലാം‍‍?
cancel

തെഹ്റാൻ: ശനിയാഴ്ച യു.എസും ഇസ്രായേലും നടത്തുന്ന സംയുക്ത ആക്രമണത്തിൽ ഇറാന് നഷ്ടമായത് പരാമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ അടക്കമും നിരവധി പ്രമുഖരെ. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും ഖമേനിയുടെ മകൾ, മരുമകൻ, ചെറുമകൻ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാൻ നേതൃത്വത്തിനേറ്റ ഏറ്റവും കനത്ത പ്രഹരങ്ങളിലൊന്നാണ് ഈ കൊലപാതകങ്ങളെന്നാണ് വിലയിരുത്തൽ.

1. ആയത്തുല്ല അലി ഖാംനഈ- ഇറാൻ പരാമോന്നത ആത്മീയ നേതാവ്- ഇറാന്‍റെ രണ്ടാമത്തെ പരമോന്നത് നേതാവ് ഖാംനഈ 1989ലാണ് പദവി ഏറ്റെടുത്തത്. 36 വർഷം സ്ഥാനത്ത് തുടർന്നു. അലി ഖാംനഈ ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തില്‍ മുഖ്യപങ്കുവഹിച്ച നേതാക്കളിലൊരാളാണ്. 1960 കളിലും 1970 കളിലും റെസ പഹ്ലവിക്കെതിരായ രഹസ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ സവാക് രഹസ്യ പൊലീസ് അദ്ദേഹത്തെ പലതവണ അറസ്റ്റ് ചെയ്യുകയും തടവറയില്‍ മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്തു. വിപ്ലവാനന്തര ഇറാന്റെ ആദ്യകാലങ്ങളില്‍ അതിവേഗത്തിലുള്ള വളര്‍ച്ച സാധ്യമാക്കിയതിൽ ഖാംനഈ ഇസ്ലാമിക് റെവല്യൂഷണറി കൗണ്‍സിലില്‍ പ്രധാന പങ്കുവഹിച്ചു.

2. അലി ശംഖാനി - ആയത്തുല്ല അലി ഖാംനഈയുടെ സുരക്ഷാ ഉപദേഷ്ടാവ്. ഇറാനിയൻ ആണവ പദ്ധതിയെക്കുറിച്ച് യു.എസും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് 70 കാരനായ ശംഖാനി മേൽനോട്ടം വഹിച്ചിരുന്നു. അതിന്റെ ഏറ്റവും അവസാന റൗണ്ട് വെള്ളിയാഴ്ച അവസാനിച്ചു. 2025 ജൂണിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലും ഷംഖാനി ലക്ഷ്യം വച്ചിരുന്നു. ഇറാനും ഇസ്രായേലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചു. അന്ന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അടുത്തിടെയാണ് അദ്ദേഹം ഇറാന്റെ പ്രതിരോധ കൗൺസിലിന്റെ സെക്രട്ടറിയായി നിയമിതനായത്.

3. ജനറൽ അബ്ദുൽ റഹീം മൗസാവി- ഇറാൻ ആംഡ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ്. 2025 ജൂണിൽ ഇറാനെതിരായ ഇസ്രായേലി ആക്രമണങ്ങളിൽ തന്റെ മുൻഗാമിയായ മുഹമ്മദ് ബാഗേരി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മൗസാവി സ്ഥാനം ഏറ്റെടുത്തത്. 2017 മുതൽ 2025 വരെ ഇറാനിയൻ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫായും കമാൻഡർ-ഇൻ-ചീഫായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1979ൽ സൈന്യത്തിൽ ചേർന്നു.

4. അസീസ് നസീർ സാദേ - പ്രതിരോധ മന്ത്രി- 2021 സെപ്റ്റംബർ മുതൽ 2024 വരെ ഇറാനിയൻ സായുധ സേനയുടെ ഡെപ്യൂട്ടി ഓഫ് ചീഫ് ഓഫ് സ്റ്റാഫും 2018 ഓഗസ്റ്റ് മുതൽ 2021 സെപ്റ്റംബർ വരെ ഇറാനിയൻ വ്യോമസേനയുടെ കമാൻഡറുമായിരുന്നു. 2024 മുതൽ ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനും ഇറാനിയൻ പ്രതിരോധ മന്ത്രിയുമാണ്.

5 മുഹമ്മദ് പക്പൂർ- ഇറാൻ റവലൂഷനറി ഗാർഡ് കമാൻഡർ ഇൻ ചീഫ് - ഇസ്രായേൽ ലക്ഷ്യങ്ങൾക്കെതിരെയുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് മേൽനോട്ടം വഹിച്ചതും പക്പൂറാണെന്ന് ഐ.ഡി.എഫ് ആരോപിച്ചു. ഐ.ആർ.ജി.സി ഗ്രൗണ്ട് ഫോഴ്‌സിന്റെ തലവനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ12 ദിവസത്തെ യുദ്ധത്തിൽ തന്റെ മുൻഗാമിയായ ഹൊസൈൻ സലാമി മരിച്ചതിനെത്തുടർന്ന് 2025 ജൂൺ 13 ന് അദ്ദേഹത്തെ ഐആർജിസിയുടെ തലവനായി നിയമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarWorld NewstensionsIran Israel Tensions
News Summary - Who are the prominent leaders killed in Iran?
Next Story