Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആരാണ് പാക്...

ആരാണ് പാക് ആക്രമണത്തിന് പിന്നിലെ ബലൂചിസ്താൻ ലിബറേഷൻ ആർമി ? എന്താണ് ലക്ഷ്യം..

text_fields
bookmark_border
Who are the Baloch Liberation Army behind Pakistan attacks?
cancel
camera_alt

ക്വെറ്റയിലെ ഭീകരാക്രമണത്തിൽ തകർന്ന വാഹനങ്ങൾ

Listen to this Article

145 തീവ്രവാദികളും 17 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് പാകിസ്താനിലെ ബലൂചിസ്താനിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തതായി വാർത്താ ഏജൻസിയായ ബി.ബി.സി റിപ്പോർട്ട് ചെയ്തു. ക്വെറ്റ, മസ്തുങ്, നുഷ്കി, ദൽബന്ദിൻ, ഖരൻ, പഞ്ച്ഗുർ, ടമ്പ്, ഗ്വാദർ, പാസ്നി എന്നീ പരിസര പ്രദേശങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആക്രമണത്തിന്‍റെ കാരണം

ധാതുക്കളാൻ സമ്പന്നമായ മേഖലയാണ് ബലൂചിസ്താൻ. പാകിസ്താന്‍റെ ഭാഗമായ ബലൂചിസ്താനെ സ്വതന്ത്രമാക്കണമെന്നാണ് ബി.എൽ.എയുടെ ആവശ്യം. വടക്ക് അഫ്ഗാനിസ്ഥാനുമായും പടിഞ്ഞാറ് ഇറാനുമായും അതിർത്തി പങ്കിടുന്ന മേഖലയാണിത്.

പാക് സർക്കാർ അന്യായമായി ബലൂചിസ്താന്‍റെ പ്രകൃതി വാതക സ്രോതസും ധാതുക്കളും ചൂഷണം ചെയ്യുന്നുവെന്നാണ് ബി.എൽ.എയുടെ വാദം. ഇത്തരം പ്രകൃതി ദത്ത സമ്പത്ത് പ്രാദേശിക ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ഇവർ അവകാശപ്പെടുന്നു. സർക്കാരിന്‍റെ ഇടപെടലുകളെ നിഷേധിക്കുകയും ചെയ്യുന്നു.

2024 ആഗസ്റ്റിൽ ബലൂചിസ്ഥാനിലുടനീളം തീവ്രവാദികൾ ആക്രമണം നടത്തി. 2025 ൽ, റെയിൽവേ ട്രാക്കുകൾ തകർത്ത് ജാഫർ എക്സ്പ്രസ് പാസഞ്ചർ ട്രെയിൻ ആക്രമിച്ച സംഭവവും ഉണ്ടായി. അമേരിക്ക ബി.എൽ.എയെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർ കറാച്ചിയിൽ ചൈനീസ് പൗരർക്കെതിരെ ഉൾപ്പെടെ ആക്രമണങ്ങൾ നടത്താൻ വനിതാ ചാവേർ ബോംബർമാരെ വിന്യസിച്ചിട്ടുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബലൂചിസ്താനിലെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാസേനയെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. ധാതു ചൂഷണത്തിന് പാക് ആർമിയെ സഹായിക്കുന്നത് ചൈനയാണ്. ചൈനയുടെ 65 ബില്യൺ ഡോളർ മൂല്യമുള്ള ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയിയുടെ ഭാഗമായി ചൈനയുടെ 65 ബില്യൺ ഡോളർ നിക്ഷേപത്തിന്റെ പ്രധാന ഭാഗമാണ് ബലൂചിസ്താൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror attackbalochistanPakistanBalochistan Liberation Army
News Summary - Who are the Baloch Liberation Army behind Pakistan attacks?
Next Story