മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തി; ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത് വൈറ്റ് ഹൗസ്
text_fieldsവാഷിങ്ടൺ: മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയതിന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത് വൈറ്റ്ഹൗസ്. പ്രസ് സെക്രട്ടറി ജെൻ സാകിയാണ് തന്‍റെ ഡെപ്യൂട്ടിമാരിൽ ഒരാളായ ടി.ജെ ഡക്ലോയെ ഒരാഴ്ച്ചത്തേക്ക് സസ്പെൻഡ് ചെയ്ത വിവരം അറിയിച്ചത്. ഒരു മാധ്യമപ്രവർത്തകയുമായുള്ള ഡക്ലോയുടെ പ്രണയബന്ധത്തെ കുറിച്ച് വാർത്ത ചെയ്യാനെത്തിയ പൊളിറ്റിേകായുടെ വനിതാ റിപ്പോർട്ടറെ അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. വാർത്ത പ്രസിദ്ധീകരിച്ചാൽ അവരെ തകർത്തുകളയുമെന്നും ഡക്ലോ പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
അവരെ കുറിച്ച് വളരെ മോശമായ കാര്യങ്ങൾ പറയുന്നതിനൊപ്പം മറ്റൊരു കമ്പനിയുടെ റിപ്പോർട്ടറുമായി തനിക്ക് പ്രണയബന്ധമുള്ളതിന്‍റെ അസൂയയാണ് പൊളിറ്റിക്കോ റിപ്പോർട്ടർക്കെന്നും ഡക്ലോ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ മാധ്യമപ്രവർത്തകയോട് ഡക്ലോ ക്ഷമാപണം നടത്തിയിരുന്നതായും അദ്ദേഹത്തെ ഇനിമുതൽ പൊളിറ്റികോയുടെ റിപ്പോർട്ടർമാരുമായി ചേർന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പാസ്കി വ്യക്തമാക്കി. അതേസമയം, പ്രസ് സെക്രട്ടറിയുടെ നടപടികൾ കാണുേമ്പാൾ അവരുടെ ഡെപ്യൂട്ടിയേക്കാൾ തങ്ങളെയാണ് ശിക്ഷിക്കുന്നതെന്ന് തോന്നിപ്പോകുന്നതായി പൊളിറ്റിക്കോ റിപ്പോർട്ടർമാർ സി.എൻ.എന്നിനോട് പ്രതികരിച്ചു.