കോവിഡ് ബാധിക്കാത്ത രാജ്യങ്ങളുമുണ്ടോ?
text_fields2019 ഡിസംബറിലാണ് കൊറോണ വൈറസ് ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചൈനയിലെ വുഹാനിൽ സ്ഥിരീകരിച്ച വൈറസ് രോഗം പതിയെ മനുഷ്യെൻറ കഴിവുകളെ അതിജയിച്ച് പടരാൻ തുടങ്ങി. നിരവധി പേരുടെ ജീവൻ എടുത്ത വൈറസ് ചൈന വിട്ട് മറ്റു രാജ്യങ്ങളിലേക്കുകൂടി പർന്നതോടെ
ലോകാര്യോഗ സംഘടന േകാവിഡ്-19 എന്ന് പേരിട്ട് മഹാമാരിയായി പ്രഖ്യാപിച്ചു. േലാകത്ത് ഒരുകോടിയിൽ പരം മനുഷ്യരിലേക്ക് പടർന്നുപിടിച്ച രോഗം, സ്ഥിരീകരണത്തിന് ശേഷം ഏഴു മാസം പിന്നിട്ടിട്ടും മനുഷ്യ ബുദ്ധിക്ക് വൈറസിനെ കീഴ്പ്പെടുത്താനായിട്ടില്ല.
ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 13 മില്ല്യൺ മനുഷ്യരിലേക്ക് വൈറസ് പ്രവേശിച്ചു കഴിഞ്ഞു. എന്തിനേറെ, ഇസ്രായേൽ അധിനിവേശത്താൽ കൊട്ടിയടക്കപ്പെട്ട ഫലസ്തീനിലും ഗസ്സയിലും േരാഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എങ്കിലും ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ലോകത്തെ ചില രാജ്യങ്ങൾ ഈ രോഗം എത്തിയിട്ടില്ല. അത്തരം ചില രാജ്യങ്ങൾ താഴെ.
1. കിർബാസ്: മധ്യ പസഫിക് സമുദ്രത്തിലെ ചെറുദീപ്. 1.16 ലക്ഷം സ്ഥിരതാമസക്കാർ മാത്രം. 32 പവിഴ ദ്വീപുകൾ ഉൾക്കൊള്ളുന്നതാണ് രാജ്യം.
2. മാർഷൽ ഐലൻറ്സ്: അഗ്നിപർവത ദ്വീപായ മാർഷൽ ഐലൻറ്സ് മധ്യ പസഫിക് സമുദ്രത്തിലാണ്. ജനസംഖ്യ: ഏകദേശം 58413
3. മൈക്രോനേഷ്യ: ഫെഡറേറ്റഡ് സ്റ്റേറ്റ് ഓഫ് മൈക്രോനേഷ്യ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലാണ്. 600ഓളം ദ്വീപുകൾ ചേർന്നുണ്ടായ രാജ്യം. ജനസംഖ്യ: 1.13 ലക്ഷം.
4. നൗറു: ആസ്ട്രേലിയയുടെ വടക്കു പടിഞ്ഞാറൻ രാജ്യം. ജനസംഖ്യ: 12704. ആസ്ട്രേലിയൻ ഡോളറാണ് കറൻസി
5. നോർത്ത് കൊറിയ: രാജ്യത്ത് ഒരു കൊറോണ വൈറസ് പോലും റിപ്പോർട്ട്ചെയ്തിട്ടില്ലെന്നാണ് രാജ്യ തലവൻ കിം ജോങ് ഉന്നിെൻറ അവകാശവാദം. ജൂൺ 30 വരെ രാജ്യാതിർത്തികൾ പൂർണമായി അടച്ചിട്ടിരുന്നു. എന്നാൽ, പല വിദഗ്ധരും ഈ അവകാശ വാദത്തെ തള്ളിക്കളഞ്ഞിരുന്നു.
6. സോളമൻ ഐലൻറ്സ്: ദക്ഷിണ പസഫിക് സമുദ്രത്തിലെ നൂറോളം ദ്വീപുകൾ കൂടിച്ചേർന്നുള്ള രാജ്യം. ജനസംഖ്യ: 6.53 ലക്ഷം.
7. തോംഗ: 170 ദക്ഷിണ പസഫിക് ദ്വീപുകൾ കൂടിച്ചേർന്നുണ്ടായ രാജ്യം.
ജനസംഖ്യ: 1.03 ലക്ഷം
8. തുർക്ക്മെനിസ്ഥാൻ: കാരാകും മരുഭൂമിയാലും കാസ്പിയൻ കടലിനാലും ഭൂരിഭാഗം അതിർത്തി പങ്കിടുന്ന ഈ രാജ്യത്ത് ഇതുവരെ കോവിഡ് എത്തിയിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.
9. തുവലു: ദക്ഷിണ പസഫിക് സമുദ്രത്തിലെ ഒമ്പത് ദ്വീപുകൾ കൂടിച്ചേർന്ന രാജ്യം. ജനസംഖ്യ: 11508.
10. വാനുവാറ്റു: ദക്ഷിണ പസഫിക് സമുദ്രത്തിലെ 80 ദ്വീപുകൾ കൂടിച്ചേർന്നുണ്ടായ രാജ്യം. ജനസംഖ്യ: 2.93 ലക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
