പുലിറ്റ്സർ ജേതാവ് സന്ന മാട്ടൂവിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞ സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: മതിയായ യാത്ര രേഖകൾ ഉണ്ടായിട്ടും കശ്മീരി മാധ്യമപ്രവർത്തകയെ വിമാനത്താവളത്തിൽ തടഞ്ഞ നടപടി ശ്രദ്ധയിൽ പെട്ടതായി യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ്. പുലിറ്റ്‌സര്‍ പുരസ്കാര ജേതാവായ ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇര്‍ഷാദ് മാട്ടൂവിനെയാണ് ഡല്‍ഹിയിലെ വിമാനത്താവളത്തില്‍ തടഞ്ഞത്. പുലിറ്റ്‌സര്‍ പുരസ്കാരം സ്വീകരിക്കുന്നതിനായി യു.എസിലേക്ക് പോവുകയായിരുന്നു ഇവർ.
സന്നയെ വിമാനത്താവളത്തിൽ തടഞ്ഞ നടപടി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.
പത്രസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിൽ യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും പട്ടേൽ കൂട്ടിച്ചേർത്തി.കഴിഞ്ഞ നാലുമാസത്തിനിടെ രണ്ടാം തവണയാണ് തന്റെ അന്തര്‍ദേശീയ യാത്ര തടയുന്നതെന്നും സന്ന ട്വീറ്റില്‍ സൂചിപ്പിച്ചിരുന്നു.
ശരിയായ യാത്ര രേഖകൾ ഉണ്ടായിട്ടും വിഖ്യാത പുലിറ്റ്സർ ജേതാവായ ഒരാളെ വിമാനത്താവളത്തിൽ തടഞ്ഞതിന് വിശദീകരണം ലഭിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മീഡിയ വാച്ച്ഡോഗ് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്(സി.പി.ജെ) അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

