ഒരു മില്ലി സെക്കന്റിൽ എന്തു സംഭവിക്കാൻ! നമ്മുടെ ഭൂമി ഒന്ന് സപീഡ് കൂട്ടി; സ്പേസ്, ജി.പി.എസ്, ഗ്ലോബൽ ട്രേഡ് എല്ലാം മാറിമറിയാം..
text_fieldsearth
ഒരു മില്ലി സെക്കന്റിൽ എന്തു സംഭവിക്കാൻ എന്നാണോ! എന്നാൽ പലതും സംഭവിക്കാം. ലോകത്തെ പലതും തകിടം മറിയാം. ജി.പി.എസ് നാവിഗേഷൻ മാറിമറിയും. മില്ലി സക്കെന്റുകൾ പോലും വ്യത്യാസം വന്നാൽ നമ്മുടെ യാത്രകളിലെ ലൊക്കേഷനൊക്കെ മാറ്റം വരാമത്രെ.
ലോക സാമ്പത്തികക്രമത്തിലും മാറ്റം വരാം. അറ്റോമിക്ക് ക്ലോക്കിന്റെ കൃത്യതയിലാണ് നമ്മുടെ നമ്മുടെ ഗ്ലോബൽ ട്രേഡിങ് നടക്കുന്നത്. അതിന് മാറ്റം വരാം. ലോകത്തുള്ള ഇന്റനെറ്റ് ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുന്നതും കൃത്യമായി കണക്കൊപ്പിച്ച ടൈം സ്റ്റാമ്പുകളിലാണ്.
എന്താണ് ഇപ്പോഴിങ്ങനെ പറയാനെന്നോ! ഭൂമി അതിന്റെ കറക്കം ഒന്നു കൂട്ടി. ജൂലൈ10 ന് ആയിരുന്നു അത്. ഭൂമി അതിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത രീതിയിൽ സ്പീഡ്കൂട്ടി. വലുതായിട്ടല്ലെന്ന് നമുക്ക് തോന്നാം. എന്നാൽ ശാസ്ത്രജ്ഞർക്ക് അത് വലിയ സംഭവമായിരുന്നു. 1.36 മില്ലി സെക്കന്റ് വേഗതയാണ് ഭൂമി വർധിപ്പിച്ചത്. അന്നത്തെ 24 മണിക്കുറിൽ ഈ വ്യത്യാസം വന്നു.
നമ്മുടെ ഭൂമി അതിന്റെ കറക്കം കൂട്ടിയാൽ അത് നമ്മുടെ അന്തർദേശീയ സമയത്തെ ബാധിക്കും. അതായത് യൂനിവേഴ്സൽ ടൈം ഇനി ഒരു സെക്കന്റ് പിറകോട്ട് സഞ്ചരിക്കേണ്ടിവരും. ഏറ്റവും വലിയ ബുദ്ധിമുട്ട് വരുക നാസാ പോലുള്ള സ്ഥാപനങ്ങൾക്കാണ്. സ്പേസ് ക്രാഫ്റ്റിന്റെ നാവിഗേഷൻ, സാറ്റലൈറ് അലെൻമെന്റ്, സ്പേസ് കമ്യൂണിക്കേഷൻ എന്നിവയൊട്ടെ മില്ലി സെക്കന്റ് പോലും വ്യത്യാസമില്ലാതെ ഭൂമിയുടെ കറക്കവുമായി കിറുകൃത്യമായി സെറ്റ് ചെയ്തിട്ടുള്ളതാണ്. അതിന് മാറ്റം വരാം.
സാധാരണഗതിയിൽ ഭൂമിയുടെ കറക്കം വ്യത്യാസപ്പെടാമത്രെ. ഇപ്പോൾ വന്ന വ്യതിയാനം താൽക്കാലികമായിരിക്കാം എന്നും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. സ്പേസ് ഏജൻസികളും ശാസ്ത്രജ്ഞരും ഇതിനെ ഒരപൂർവമായ പ്രതിഭാസമായാണ് നിരീക്ഷിക്കുന്നത്.
ഭൂമിയുടെ പുറത്തും ഉള്ളിലും നടക്കുന്ന പല മാറ്റങ്ങളും ഭൂമിയുടെ വേഗതയെ ബാധിക്കാം. ഗ്ലാസിയർ ചെറുതാകുമ്പോൾ, ഉരുകിയ ജലം ഒഴുകി കടലിൽ ചേരുമ്പോൾ, വലിയ കൊടുംകാറ്റ്, തിരമാലകളിലെ മാറ്റം ഇതൊക്കെ ഭൂമിയുടെ വേഗതയെ ബാധിക്കാം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അവർ ഭൂമിയെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

