Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ​ശ്ചി​മേ​ഷ്യ:...

പ​ശ്ചി​മേ​ഷ്യ: ക​രാ​റി​ൽ യു.​എ​സ് സൈ​നി​ക പി​ന്മാ​റ്റ​വും

text_fields
bookmark_border
പ​ശ്ചി​മേ​ഷ്യ: ക​രാ​റി​ൽ യു.​എ​സ് സൈ​നി​ക പി​ന്മാ​റ്റ​വും
cancel

തെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ യു.​എ​സു​മാ​യി ത​യാ​റാ​ക്കി​യ പ്രാ​ഥ​മി​ക ധാ​ര​ണ​പ​ത്ര​ത്തി​ന്റെ ക​ര​ടി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഇ​റാ​ൻ സ്റ്റേ​റ്റ് ടെ​ലി​വി​ഷ​ൻ. യു.​എ​സ് സൈ​ന്യം ഇ​റാ​ന്റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് പി​ന്മാ​റു​ക​യും നാ​വി​ക ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്താ​ൽ ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ വാ​ണി​ജ്യ ക​പ്പ​ൽ​ഗ​താ​ഗ​തം പ​ഴ​യ രീ​തി​യി​ലേ​ക്ക് മാ​റ്റാ​​മെ​ന്നാ​ണ് ഇ​റാ​​ന്റെ ഉ​പാ​ധി​ക​ളി​ലൊ​ന്ന്.

ക​ര​ട് നി​ർ​ദേ​ശ​പ്ര​കാ​രം ഹു​ർ​മു​സി​ലൂ​ടെ​യു​ള്ള എ​ണ്ണ​ക്ക​പ്പ​ൽ ഗ​താ​ഗ​തം ഒ​രു മാ​സ​ത്തി​ന​കം യു​ദ്ധ​ത്തി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന നി​ല​യി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്നും ഇ​റാ​ൻ പ​റ​യു​ന്നു. ഇ​റാ​ന്റെ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ നി​ല​വി​ലെ ധാ​ര​ണ​പ​ത്ര​ത്തി​ലി​ല്ലെ​ന്നും ഇ​റാ​ൻ സ്റ്റേ​റ്റ് ടെ​ലി​വി​ഷ​ൻ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ഐ.​ആ​ർ.​ജി.​സി​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വാ​ർ​ത്ത​യോ​ടും ഐ.​ആ​ർ.​ജി.​സി​യോ​ടും യു.​എ​സ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ലോ​ക​ത്തെ എ​ണ്ണ​വി​ത​ര​ണ​ത്തി​ന്റെ നി​ർ​ണാ​യ​ക പാ​ത​യാ​യ ഹു​ർ​മു​സ് തു​റ​ക്കാ​മെ​ന്ന് നേ​ര​ത്തേ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തി​ന് നാ​വി​ക ഉ​പ​രോ​ധം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം, യു.​എ​സ് സൈ​ന്യ​ത്തി​ന്റെ പ​ശ്ചി​മേ​ഷ്യ​ൻ സാ​ന്നി​ധ്യം അ​ധി​ക​കാ​ല​മു​ണ്ടാ​വി​ല്ലെ​ന്ന് ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖാം​ന​ഈ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തേ​കാ​ര്യം​ത​ന്നെ​യാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tehranus-iranwest asiaworldus military
News Summary - West Asia: US military withdrawal included in the agreement
Next Story