'റോമിലേക്ക് സ്വാഗതം, എന്റെ സുഹൃത്തേ!'; ജോർജ്ജിയ മെലോണിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും
text_fieldsനരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണിയും
നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണിയുമായി റോമിൽ കൂടിക്കാഴ്ച നടത്തി. ഒരുമിച്ചുള്ള അത്താഴവിരുന്നിന് ശേഷം അവർ ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദർശിക്കുകയും വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകളിൽ നടത്തുകയും ചെയ്തു. ഈ സന്ദർശനത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
കൊളോസിയം സന്ദർശനത്തിൽ നിന്നുള്ള ചില ചിത്രങ്ങൾ മോദി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു. 'റോമിൽ ഇറങ്ങിയ ഉടൻ തന്നെ പ്രധാനമന്ത്രി മെലോണിയെ അത്താഴവിരുന്നിൽ വെച്ച് കാണാനും തുടർന്ന് പ്രശസ്തമായ കൊളോസിയം സന്ദർശിക്കാനും അവസരം ലഭിച്ചു,' മോദി എക്സിൽ കുറിച്ചു. വിവിധ വിഷയങ്ങളിൽ ഇരുവരും ആശങ്ങൾ പങ്കുവെച്ചുവെന്നും ഇന്ത്യ-ഇറ്റലി സൗഹൃദം എങ്ങനെ കൂടുതൽ ശക്തമാക്കാം എന്നതിനെക്കുറിച്ചുള്ള ഇന്നത്തെ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുയേന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെലോണി അദ്ദേഹത്തോടൊപ്പമുള്ള ഒരു ചിത്രം ഒരു സ്വാഗത കുറിപ്പോടെ എക്സിൽ പങ്കുവെച്ചു: 'റോമിലേക്ക് സ്വാഗതം, എന്റെ സുഹൃത്തേ!'. രണ്ട് നേതാക്കളും ഇന്ന് വൈകുന്നേരം ഉഭയകക്ഷി ചർച്ചകൾ നടത്തും.
ഇറ്റലിയിലെ ഇന്ത്യൻ പ്രവാസികൾ മോദിയെ സ്വാഗതം ചെയ്യുകയും തുടർന്ന് അദ്ദേഹം ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ഹോട്ടലിൽ സാംസ്കാരിക പരിപാടികൾ ആസ്വദിക്കുകയും ചെയ്തു. തന്‍റെ ചിത്രം വരച്ച് സമ്മാനിച്ച കുട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഓട്ടോഗ്രാഫും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

