പ്രധാനമന്ത്രിയായിരിക്കെ ഇംറാൻ ഖാന്റെ ഭാര്യയുടെ സുഹൃത്തിന്റെ സമ്പത്ത് നാലുമടങ്ങ് വർധിച്ചതായി റിപ്പോർട്ട്
text_fieldsഇസ്‍ലാമാബാദ്: ഇംറാൻ ഖാൻ പാകിസ്താൻ പ്രധാനമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ ഭാര്യയുടെ സുഹൃത്തിന്റെ സമ്പത്ത് നാലുമടങ്ങ് വർധിച്ചതായി ദ ന്യൂസ് ഇന്റർനാഷനൽ റിപ്പോർട്ട്. വിദേശരാജ്യങ്ങളിൽ കഴിയുന്ന പാകിസ്താനികളോട് സ്വന്തം രാജ്യത്ത് നിക്ഷേപം വർധിപ്പിക്കാൻ ഇംറാൻഖാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയുടെ അടുത്ത സുഹൃത്തായ ഫർഹത് ഷഹ്സാദിയും അവരുടെ കുടുംബവും ബിസിനസ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന തിരക്കിലായിരുന്നു.
കമ്പനികൾ യു.കെയിലാണ് രജിസ്റ്റർ ചെയ്തത്. മൊത്തം നാലു കമ്പനികളിൽ ഒന്നു മാത്രമേ ഷഹ്സാദിയുടെ പേരിലുള്ളൂ. മൂന്നെണ്ണം ഷഹ്സാദിയുടെ സഹോദരിയുടെ പേരിലും ഒരെണ്ണം ഭർത്താവിന്റെ പേരിലുമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഷഹ്സാദിയുടെ സഹോദരി മുസറാത് ഖാന് യു.കെയിൽ ആറു കമ്പനികളുണ്ട്. ഷഹ്സാദിയുടെ കുടുംബം വിദേശത്താണ് താമസിക്കുന്നത്. നിരവധി ഗുരുതരമായ അഴിമതിക്കേസുകൾ ഇവർക്കെതിരെയുണ്ട്. അതേസമയം, ഈ ആരോപണങ്ങളെല്ലാം തന്റെ സർക്കാരിനെ ലക്ഷ്യം വെച്ചാണെന്നായിരുന്നു അന്ന് ഇംറാൻ ഖാൻ പ്രതികരിച്ചത്. 2018 ൽ റിപ്പോർട്ട് ചെയ്തതിനെക്കാൾ നാലുമടങ്ങാണ് ഷഹ്സാദിയുടെ സമ്പത്തിൽ വർധനവുണ്ടായിരിക്കുന്നതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

