രണ്ട് വർഷത്തിന് ശേഷം ഗസ്സയിലെ കുട്ടികൾ സ്കൂളിലെത്തി; വിദ്യാഭ്യാസം മാത്രമേ ജീവിതത്തിൽ മാറ്റമുണ്ടാക്കുവെന്ന് വിദ്യാർഥികൾ
text_fieldsഗസ്സ: രണ്ട് വർഷത്തിന് ശേഷം ഗസ്സയിലെ കുട്ടികൾ വീണ്ടും സ്കൂളുകളിലേക്ക് പോയി തുടങ്ങി. പുതിയ അധ്യയന വർഷത്തിന് തിങ്കളാഴ്ചയാണ് ഗസ്സയിൽ തുടക്കമായത്. ഇസ്രായേൽ ആക്രമണങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷമായി ഇസ്രായേലിൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം ഗസ്സയിലെ 6,25,000 കുട്ടികളുടെ പഠനം മുടങ്ങിയിരുന്നു.
ഞങ്ങൾക്ക് യൂനിഫോമുകളില്ല. എന്നാൽ, അത് വിദ്യാഭ്യാസം നേടുന്നതിൽ നിന്നും അത് ഞങ്ങളെ തടയുന്നില്ല. സ്കൂളുകൾ തകർക്കപ്പെട്ടുവെങ്കിലും ഞങ്ങൾക്ക് നല്ല ഭാവി സൃഷ്ടിച്ചെടുക്കണമെന്ന് പത്താം ക്ലാസ് വിദ്യാർഥിയായ മഹമൂദ് ബാഷിർ ദ ന്യു അറബിനോട് പറഞ്ഞു.
യുദ്ധം തുടങ്ങിയ ദിവസം എനിക്ക് ഓർമയുണ്ട്. ഇന്ന് ഞാൻ വീണ്ടും സഹപാഠികളെ കണ്ടു. അവരിൽ പലരും മോശം അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചിലർക്ക് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. ചിലരുടെ വീടുകൾ തകരാറിലായി. എന്നാൽ, അവരെല്ലാം തകർന്ന ക്ലാസ് റൂമുകളിലുണ്ടെന്നും ബാഷിർ പറഞ്ഞു. വിദ്യാഭ്യാസം മാത്രം ഞങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടു വരു. അതിനാൽ പ്രതിസന്ധിക്കിടയിലും തങ്ങൾ പഠിക്കുമെന്നും മഹമൂദ് ബാഷിർ കൂട്ടിച്ചേർത്തു.
തകർന്ന സീറ്റുകളിലിരുന്നാണ് താൻ പഠിക്കുന്നത് എന്നാലും സന്തോഷമാണുള്ളത്. സ്കൂളിലെത്തി കൂട്ടുകാരെയൊക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് 12 വയസുകാരൻ റീം അൽ ഷായിർ പറഞ്ഞു. ഗ്ലാസ്, ബുക്കുകൾ, ടേബിൾ തുടങ്ങി ക്ലാസ്റൂമിലെ എല്ലാം തകർന്നിരിക്കുകയാണെങ്കിലും തങ്ങൾക്ക് പുതിയ പ്രതീക്ഷയുണ്ടെന്നും മറ്റൊരു വിദ്യാർഥിയായ അൽ-ഷാഹർ പറഞ്ഞു.
ഗസ്സയിൽ വിദ്യാർഥികളിൽ പലർക്കും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. ഇത് അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം വിദ്യാർഥികൾ പോലും പ്രതീക്ഷ കൈവിടുന്നില്ലെന്ന് ഗസ്സ നിവാസിയായ അൽ റാക്കബ് പറഞ്ഞു. അതേസമയം, ഗസ്സ യുദ്ധത്തെ തുടർന്ന് 1,166 വിദ്യാഭ്യാസസ്ഥാപനങ്ങൾ തകർന്നുവെന്നാണ് വിലയിരുത്തൽ. 85 ശതമാനം വിദ്യാഭ്യാസം സ്ഥാപനങ്ങളും ഇല്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

