'വൈറ്റ് ഹൗസിലേക്ക് കമ്യൂണിസ്റ്റ് വരുന്നു'; മംദാനിക്കെതിരെ വീണ്ടും ട്രംപ് ഭരണകൂടം
text_fieldsവാഷിങ്ടൺ: ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കെതിരായ വിമർശനത്തിൽ അയവ് വരുത്താതെ വൈറ്റ് ഹൗസ്. മംദാനി ട്രംപുമായി കൂടിക്കാഴ്ച നടത്തിനിരിക്കെയാണ് ഇക്കാര്യത്തിൽ വൈറ്റ്ഹൗസിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. ആരെയും കാണാൻ ട്രംപ് തയാറാണെന്നും അമേരിക്കൻ ജനതയുടെ താൽപര്യം മുൻനിർത്തിയാണ് ഇതിൽ ആരുടെ ഭാഗത്താണ് ശരിയെന്ന് തീരുമാനിക്കുകയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളീന ലാവിറ്റ് വ്യക്തമാക്കി.
ന്യൂയോർക്ക് മേയർ കാണാൻ വരുമെന്ന് പ്രസിഡന്റ് അറിയിച്ചു. അതിനനുസരിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഒരു കമ്യൂണിസ്റ്റാണ് നാളെ വൈറ്റ് ഹൗസിൽ എത്തുന്നത്. അതിന് കാരണം അങ്ങനെയുള്ള ഒരാളെയാണ് ഡെമോക്രാറ്റുകൾ തെരഞ്ഞെടുത്തതെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ട്രംപും മംദാനിയും അടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.
ട്രംപ്-മംദാനി കൂടിക്കാഴ്ച ഇന്ന്
വാഷിങ്ടൺ: ന്യൂയോർക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തും.
മംദാനിയുടെ അഭ്യർഥന അംഗീകരിച്ച് നവംബർ 21ന് ഓവൽ ഓഫിസിൽ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. മംദാനിയുടെ കടുത്ത വിമർശകനാണ് ട്രംപ്. നവംബർ നാലിലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മംദാനിയുടെ വിജയം ന്യൂയോർക് നഗരത്തിന് സമ്പൂർണമായ സാമ്പത്തിക, സാമൂഹിക ദുരന്തമായിരിക്കുമെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധനയത്തെ വിമർശിച്ച മംദാനി ന്യൂയോർക് കുടിയേറ്റക്കാരാൽ ശക്തിപ്പെടുമെന്നും കുടിയേറ്റക്കാരൻ നയിക്കുമെന്നും തിരിച്ചടിച്ചു. ന്യൂയോർക് മേയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യനും മുസ്‍ലിം വംശജനുമാണ് മംദാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

