Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ഇൻസ്റ്റഗ്രാമിലെ...

‘ഇൻസ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോടി നമ്മളാണ്’;മോ​ദി-​മെ​ലോ​ണി സൗ​ഹൃ​ദം വീ​ണ്ടും ​ട്രെ​ൻ​ഡ്

text_fields
bookmark_border
‘ഇൻസ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോടി നമ്മളാണ്’;മോ​ദി-​മെ​ലോ​ണി സൗ​ഹൃ​ദം   വീ​ണ്ടും ​ട്രെ​ൻ​ഡ്
cancel

പാ​രി​സ്: ജി7 ​ഉ​ച്ച​കോ​ടി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യും ത​മ്മി​ലു​ണ്ടാ​യ ര​സ​ക​ര​മാ​യ സൗ​ഹൃ​ദ സം​ഭാ​ഷ​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ഇ​രു​വ​രു​ടെ​യും ത​മാ​ശ​ക​ൾ ഇ​ന്റ​ർ​നെ​റ്റി​ൽ കാ​ല​ങ്ങ​ളാ​യി ത​രം​ഗ​മാ​യ മെ​ലോ​ഡി എ​ന്ന ഹാ​ഷ്‌​ടാ​ഗ് ട്രെ​ൻ​ഡി​നെ വീ​ണ്ടും സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ലോ​ക​നേ​താ​ക്ക​ൾ ഒ​ന്നി​ച്ച് ഔ​ദ്യോ​ഗി​ക ഗ്രൂ​പ് ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നാ​യി ഒ​ത്തു​കൂ​ടി​യ​പ്പോ​ഴാ​യി​രു​ന്നു അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളു​ടെ വ​രെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച ഈ ​സം​ഭാ​ഷ​ണം അ​ര​ങ്ങേ​റി​യ​ത്. ഫോ​ട്ടോ സെ​ഷ​നാ​യി എ​ത്തി​യ മോ​ദി​യെ ‘‘നി​ങ്ങ​ളെ വീ​ണ്ടും ക​ണ്ട​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷം’’ എ​ന്ന് പ​റ​ഞ്ഞാ​ണ് ജോ​ർ​ജി​യ മെ​ലോ​ണി സ്വീ​ക​രി​ച്ച​ത്. ഇ​തി​ന് മ​റു​പ​ടി​യാ​യി, ത​ങ്ങ​ൾ ഇ​രു​വ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്ര​ത്തോ​ളം ജ​ന​പ്രി​യ​രാ​ണെ​ന്ന കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി മോ​ദി സൂ​ചി​പ്പി​ച്ചു.

ഇ​ത് കേ​ട്ട​യു​ട​ൻ മെ​ലോ​ണി ചി​രി​ച്ചു​കൊ​ണ്ട് ത​മാ​ശ​രൂ​പേ​ണ ഇ​ങ്ങ​നെ മ​റു​പ​ടി ന​ൽ​കി: ‘‘അ​തെ, ന​മ്മ​ളാ​ണ് ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ജോ​ടി’’. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഒ​ന്നാ​ണ് മെ​ലോ​ഡി എ​ന്ന ഹാ​ഷ്‌​ടാ​ഗ്. ജോ​ർ​ജി​യ മെ​ലോ​ണി​യു​ടെ പേ​രി​ന്റെ അ​വ​സാ​ന ഭാ​ഗ​വും ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​രി​ന്റെ അ​വ​സാ​ന ഭാ​ഗ​വും കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് ഇ​ന്റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ ഈ ​പേ​ര് ഉ​ണ്ടാ​ക്കി​യ​ത്. ഇ​വ​രെ ര​ണ്ടു​പേ​രെ​യും ചേ​ർ​ത്തു​വെ​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് മീ​മു​ക​ളും റീ​ലു​ക​ളു​മാ​ണ് ദി​വ​സേ​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും എ​ക്സി​ലും പ്ര​ച​രി​ക്കു​ന്ന​ത്.

2023 ന​വം​ബ​റി​ൽ ദു​ബൈ​യി​ൽ ന​ട​ന്ന കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്കി​ടെ ഇ​രു​വ​രും ഒ​ന്നി​ച്ചെ​ടു​ത്ത ഒ​രു സെ​ൽ​ഫി ജോ​ർ​ജി​യ മെ​ലോ​ണി ത​ന്നെ സ്വ​ന്തം സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു. ചി​ത്ര​ത്തി​നൊ​പ്പം ഹാ​ഷ് ടാ​ഗോ​ടെ മെ​ലോ​ഡി എ​ന്നും കു​റി​ച്ചു. അ​ടു​ത്തി​ടെ മോ​ദി ഇ​റ്റ​ലി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഈ ​സോ​ഷ്യ​ൽ മീ​ഡി​യ ട്രെ​ൻ​ഡി​നെ കൂ​ടു​ത​ൽ ര​സ​ക​ര​മാ​യ രീ​തി​യി​ൽ അ​ദ്ദേ​ഹം ത​ന്നെ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ൽ ഏ​റെ പ്ര​ശ​സ്ത​മാ​യ ‘പാ​ർ​ലെ മെ​ല​ഡി’ ചോ​ക്ല​റ്റു​ക​ളു​ടെ ഒ​രു ബോ​ക്സാ​ണ് മോ​ദി ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modisocial media trendGiorgia Meloni
News Summary - We are the most famous couple on Instagram’; Modi-Meloni friendship trends again
Next Story