Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഞെട്ടിയുണർന്നത് മിസൈൽ...

ഞെട്ടിയുണർന്നത് മിസൈൽ വീഴുന്ന ശബ്ദംകേട്ട്

text_fields
bookmark_border
ഞെട്ടിയുണർന്നത് മിസൈൽ വീഴുന്ന     ശബ്ദംകേട്ട്
cancel

'വ്യാഴാഴ്ച രാവിലെ ആറിന്​ തൊട്ടപ്പുറത്തെവിടെയോ മിസൈൽ വീഴുന്ന ഉഗ്രശബ്ദം കേട്ടാണ് ഹോസ്റ്റലിലുള്ള എല്ലാവരും ഉണർന്നത്. അതുവരെ അടക്കിപ്പിടിച്ച ചെറിയ പേടി ഇതോടെ വലിയ ആശങ്കയിലേക്ക് വഴിമാറി. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന ഭീതിയിലാണ് ഞങ്ങൾ. എല്ലാവരും ഒന്നാം വർഷ വിദ്യാർഥികളാണ്. എന്തു ചെയ്യണമെന്ന് കൃത്യമായി അറിയില്ല. പ്രാർഥനയോടെ കാത്തിരിക്കുകയാണ് എല്ലാവരും...''

യുക്രെയ്​നിലെ ഖാർക്കിവിലുള്ള വി.എൻ കരാസിൻ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന എറണാകുളം നെട്ടൂർ സ്വദേശിനി ചാന്ദ്നി പർവീന്‍റെ വാക്കുകൾ. പുറത്തെങ്ങും പുകയും വലിയ ശബ്ദവുമാണ്. ഹോസ്റ്റലിലുള്ളവരെല്ലാം മൂന്നുമാസം മുമ്പ് മാത്രമെത്തിയ ഒന്നാം വർഷക്കാരാണ്.

ആർക്കും പ്രദേശത്തെക്കുറിച്ചോ പ്രാദേശിക ഭാഷയെക്കുറിച്ചോ അറിയില്ല. ഇവരുടെ വാട്​സ്​ആപ് ഗ്രൂപ്പുകളിലെല്ലാം വിദ്യാർഥികളുടെ ഭയാശങ്കകൾ നിറഞ്ഞ വാക്കുകളും സമാശ്വസിപ്പിക്കലുകളും മാത്രമേയുള്ളൂ. വൈദ്യുതിബന്ധം ഏതുനിമിഷവും വിച്ഛേദിക്കപ്പെടുമെന്നും ഭക്ഷണം, വെള്ളം തുടങ്ങിയവ പരമാവധി സൂക്ഷിച്ചുപയോഗിക്കണമെന്നുമാണ് അധികൃതർ പറഞ്ഞിട്ടുള്ളത്.

സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റാമെന്നും ദിവസങ്ങൾക്കുള്ളിൽ നാട്ടിലേക്ക് പോകാനാകുമെന്നുമുള്ള അറിയിപ്പിനെത്തുടർന്ന് എല്ലാം പാക്ക് ചെയ്ത് കാത്തിരിക്കുകയാണ്. നെട്ടൂർ പുതുക്കാട്ട് പറമ്പിൽ മൻസൂർ അഹമ്മദിന്‍റെയും ജസീലയുടെയും മകളാണ് ചാന്ദ്നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russia Ukraine War
News Summary - Wake-up by hearing missile falling sound; malayali student in ukraine chandni parveen describes situation
Next Story