Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുദ്ധത്തിനിടയിൽ...

യുദ്ധത്തിനിടയിൽ യുക്രെയ്​ൻ അയൽരാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങി യു.എസ്​ വൈസ്​ പ്രസിഡന്‍റ്​

text_fields
bookmark_border
യുദ്ധത്തിനിടയിൽ യുക്രെയ്​ൻ അയൽരാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങി യു.എസ്​ വൈസ്​ പ്രസിഡന്‍റ്​
cancel

വാഷിങ്​ടൺ: റഷ്യയുടെ യുക്രെയ്​ൻ അധിനിവേശം കൂടുതൽ രൂക്ഷമാകുന്നതിനിടെ യു.എസ്​ വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസ്​ പോളണ്ടും റുമാനിയയും സന്ദർശിക്കും. റഷ്യക്കെതിരെ യുറോപ്യൻ സഖ്യകക്ഷികളെ ഒരുമിച്ച്​ നിർത്തുകയാണ്​ സന്ദർശനത്തിന്‍റെ പ്രധാനലക്ഷ്യം.

കമല ഹാരിസിന്‍റെ സന്ദർശനം നാറ്റോയുടെ ശക്​തിയും ഐക്യവും പ്രകടമാക്കും. യുറോപ്പ്യൻ രാജ്യങ്ങൾക്കുള്ള യു.എസിന്‍റെ പിന്തുണ ഒന്നു കൂടി ഉറപ്പിക്കാനും സന്ദർശനം സഹായിക്കും. റഷ്യക്കെതിരെ നാറ്റോ നടത്തുന്ന കൂട്ടായ്മ പരിശ്രമങ്ങളേയും സന്ദർശനം കൂടുതൽ ശക്​തിപ്പെടുത്തുമെന്ന്​ കമല ഹാരിസിന്‍റെ ഡെപ്യൂട്ടി പ്രസ്​ സെക്രട്ടറി പറഞ്ഞു.

പോളണ്ടി​ലെ വാഴ്​സോയിലും റുമാനിയയിലെ ബുക്കാറെസ്റ്റിലും മാർച്ച്​ ഒമ്പത്​ മുതൽ 11 വരെയായിരിക്കും അവർ സന്ദർശനം നടത്തുക. ഇരു രാജ്യങ്ങളിലേയും രാഷ്ട്രതലവൻമാരുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യയുടെ ഏകപക്ഷീയമായ യുക്രെയ്​ൻ അധിനിവേശത്തിനെതിരെ നീങ്ങേണ്ടതിന്‍റെ ആവശ്യകത യു.എസ്​ വൈസ്​ പ്രസിഡന്‍റ്​ ചൂണ്ടിക്കാട്ടും. ഇനി യുക്രെയ്​നെ ഏത്​ തരത്തിലാവും അമേരിക്ക സഹായിക്കുമെന്നത്​ സംബന്ധിച്ചും​ കമല ഹാരിസ്​ വിശദീകരണം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kamala Harris
News Summary - VP Kamala Harris to travel to Poland and Romania
Next Story