Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വിറ്റ്​സർലന്‍റിലും...

സ്വിറ്റ്​സർലന്‍റിലും ബുര്‍ഖ നിരോധന ആവശ്യത്തിന് ഭൂരിപക്ഷം; ടൂറിസത്തെ ബാധിക്കുമോയെന്ന ആശങ്കയിൽ സർക്കാർ

text_fields
bookmark_border
burqa ban switzerland
cancel
camera_alt

ബുർഖ നിരോധനാവശ്യത്തിന്​ അനുകൂലമായി വോട്ടു ചെയ്യാൻ ആവശ്യപ്പെട്ട്​ സ്വിസ്​ പീപ്പ്​ൾസ്​ പാർട്ടി സ്​ഥാപിച്ച പോസ്റ്ററുകളിലൊന്ന്​

ബേണ്‍: ബുര്‍ഖയടക്കം മുഖം മറക്കുന്ന വസ്​ത്രങ്ങൾക്കെതിരെ സ്വിറ്റ്​സർലന്‍റിൽ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ നിരോധനത്തെ പിന്തുണച്ചവര്‍ക്ക് നേരിയ ഭൂരിപക്ഷം. 51.2 ശതമാനം പേർ നിരോധനത്തെ പിന്തുണച്ചപ്പോൾ 48.8 ശതമാനം പേർ നിരോധനത്തെ എതിർത്തു. ഞായറാഴ്ച നടന്ന ഹിത പരിശോധനയിൽ ബുർഖ നിരോധനത്തിന്​ ഭൂരിപക്ഷം ലഭിച്ചെങ്കിലും സർക്കാർ ഒൗദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

'തീവ്രവാദത്തെ തടയുക' എന്ന മു​ദ്രാവാക്യം ഉയർത്തി വലതുപക്ഷ സംഘടനയായ സ്വിസ്​ പീപ്പ്​ൾസ്​ പാർട്ടിയാണ്​ ഹിതപരിശോധന ആവശ്യപ്പെട്ടത്​. മുസ്ലിം, ഇസ്​ലാം തുടങ്ങിയ പദങ്ങളൊന്നും ഹിതപരിശോധനയിൽ പരാമര്‍ശമുണ്ടായിരുന്നില്ല. പെതാ ഇടങ്ങളിൽ മുഖം മറക്കുന്നത്​ സുരക്ഷാ പ്രശ്​നമാണെന്ന്​ ചൂണ്ടികാണിച്ചായിരുന്നു ഹിതപരി​േശാധന ആവശ്യം. പ്രക്ഷോഭകാരികളും മറ്റും മുഖം മറക്കുന്നത്​ തടയുകയാണ്​ നിരോധന ആവശ്യത്തിന്‍റെ ലക്ഷ്യമെന്നും ചൂണ്ടികാണിച്ചിരുന്നു. എന്നാൽ, നിരോധനത്തിന്‍റെ യഥാർഥ ലക്ഷ്യം ബുർഖ, നിഖാബ്​ തുടങ്ങിയ മുസ്​ലിം സ്​ത്രീകളുടെ വസ്​ത്രങ്ങളാണെന്ന്​ പൊതുവെ വ്യക്​തമായിരുന്നു.

എന്നാല്‍, ബുര്‍ഖ നിരോധനത്തിനുള്ള ഹിതപരിശോധന തള്ളണമെന്ന് നേരത്തേ ജനങ്ങളോട് സ്വിസ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സ്​ത്രീകൾ എന്താണ്​ ധരിക്കേണ്ടതെന്നും ധരി​ക്കാതിരിക്കേണ്ടതെന്നും രാജ്യമല്ല തീരുമാനിക്കേണ്ടതെന്ന്​ പറഞ്ഞാണ്​ ഹിതപരിശോധനയെ സർക്കാർ എതിർത്തത്​. വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും സ്വിസ് സര്‍ക്കാറിനുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലാന്റിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ജനീവാ തടാകപരിസരത്തുള്ള മോണ്‍ട്രെക്‌സ്, ഇന്റര്‍ലേക്കന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഗള്‍ഫില്‍ നിന്നും നിരവധി മുസ്‌ലിം വിനോദസഞ്ചാരികള്‍ എത്താറുണ്ട്. നിരോധനം ഇത്തരം സഞ്ചാരികള്‍ രാജ്യത്തേക്ക് വരാതിരിക്കുന്നതിന് കാരണമാകുമെന്നാണ് സര്‍ക്കാറിന്‍റെ ആശങ്ക.

ജർമൻ സർവകലാശാലയായ ലൂസേണിന്‍റെ ഗവേഷണഫലം പറയുന്നത്​ 30 ഒാളം സ്വിറ്റ്​സർലന്‍റ്​ വനിതകൾ മാത്രമാണ്​ അവിടെ നിഖാബ്​ ധരിക്കുന്നതെന്നാണ്​. അഞ്ച്​ ശതമാനമാണ്​ സ്വിറ്റ്​സർലന്‍റിലെ മുസ്​ലിം ജനസംഖ്യ. ഏകദേശം നാലര ലക്ഷത്തോളം മുസ്​ലിംകളാണ്​ ഇവിടെയുള്ളത്​.

അപമാനിക്കപ്പെട്ടുവെന്നും ഈ സമൂഹത്തിന്‍റെ ഭാഗമല്ലാതായെന്നുമുള്ള തോന്നലാണ്​ ഹിതപരിശോധനാഫലം സ്വിറ്റ്​സർലന്‍റിലെ മുസ്​ലിംകൾക്ക്​ നൽകുന്നതെന്ന്​ സനിജ അ​േമതി എന്ന മുസ്​ലിം വനിതയെ ഉദ്ധരിച്ച്​ ബി.ബി.സി റിപ്പോർട്ട്​ ചെയ്യുന്നു. മുസ്​ലിം സ്​ത്രീകളെ പ്രതിനിധീകരിച്ച്​ രാജ്യത്ത്​ പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ തങ്ങളെ തെറ്റായി ചിത്രീകരിക്കുകയാണെന്നും അവർ പറഞ്ഞു. അതേസമയം, ബുർഖ നിരോധനം രാജ്യത്തെ മുസ്​ലിം സ്​ത്രീകളെ വിമോചിപ്പിക്കും എന്ന്​ കരുതുന്നവരും മുസ്​ലിം സമൂഹത്തിലുണ്ട്​. ഹിതപരിശോധനാ ആവശ്യത്തിന്‍റെ യഥാർഥ കാരണം 'ഇസ്​ലാമോ ഫോബിയ' ആയിരിക്കാമെങ്കിലും ബുർഖ നിരോധനം മുസ്​ലിം സ്​ത്രീയെ വിമോചിപ്പിക്കുമെന്നതിനാൽ താൻ പിന്തുണക്കുന്നുവെന്നാണ്​ ഇമാം മുസ്​തഫ മേമേറ്റി എന്നയാൾ പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട്​ ചെയ്യുന്നത്​.

ബുർഖ തീവ്രവാദത്തിന്‍റെ അടയാളമാണെന്നായിരുന്നു ഹിതപരിശോധനാ സമിതിയുടെ അധ്യക്ഷൻ വാൾട്ടർ വോബ്​മാൻ പറഞ്ഞത്​. മുഖം പ്രദർശിപ്പിക്കുന്നതാണ്​ സ്വിറ്റ്​സർലന്‍റിന്‍റെ പാരമ്പര്യമെന്നും അടിസ്​ഥാന സ്വാതന്ത്ര്യത്തിന്‍റെ അടയാളമാണതെന്നും വാൾട്ടർ പറയുന്നു.

മുസ്​ലിംകൾക്ക്​ ഇതൊരു കരിദിനമാണെന്നായിരുന്നു സ്വിറ്റ്​സർലന്‍റിലെ സെ​ൻട്രൽ കൗൺസിൽ ​ഒാഫ്​ മുസ്​ലിംസ്​ ഹിത പരിശോധനാഫലത്തോട്​ പ്രതികരിച്ചത്​. നിയമപരമായ അസമത്വമാണ്​ ബുർഖ നിരോധനം സൃഷ്​ടിക്കുകയെന്നും പരിശോധനാ ഫലത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും സെ​ൻട്രൽ കൗൺസിൽ ​ഒാഫ്​ മുസ്​ലിംസ്​ അറിയിച്ചിട്ടുണ്ട്​.

സ്വയം ആവിഷ്​കരിക്കാനും മതം ആചരിക്കാനുമാള്ള സ്​ത്രീകളുടെ അവകാശം ഹനിക്കുന്ന അപകടകരമായ നീക്കമെന്നാണ്​ ബുർഖ നിരോധനത്തെ ആംനസ്റ്റി ഇന്‍റർനാഷനൽ വിശേഷിപ്പിച്ചത്​.


സ്വിറ്റ്​സർലൻിലെ ഫെമിനിസ്റ്റുകൾ ബുർഖക്ക്​ എതിരാണെങ്കിലും നിയമം മൂലം നിരോധിക്കാനുള്ള നീക്കത്തെ അവരും എതിർക്കുന്നുണ്ട്​. സ്​ത്രീ എന്താണ്​ ധരിക്കേണ്ടതെന്നും വേണ്ടാത്തതെന്നും നിയമമല്ല തീരുമാനിക്കേണ്ടത്​ എന്നാണ്​ അവരുടെ നിലപാട്​.

2009 ൽ, പള്ളി മിനാരങ്ങൾ നിർമിക്കുന്നതിനെതിരെയും സ്വിസ്​ പീപ്പ്​ൾസ്​ പാർട്ടിയുടെ ആവശ്യമനുസരിച്ച്​ ഹിതപരിശോധന നടത്തിയിരുന്നു. സർക്കാറിന്‍റെ അഭിപ്രായത്തിനെതിരിൽ അന്നും ജനങ്ങൾ സ്വിസ്​ പീപ്പ്​ൾസ്​ പാർട്ടിയുടെ ആവശ്യത്തിന്​ അനുകൂലമായി വോട്ട്​ ചെയ്​തിരുന്നു.

മറ്റു പല യൂറോപ്യൻ രാജ്യങ്ങളും ബുർഖക്കെതിരെ നിലപാടെടുത്തിട്ടുണ്ട്​. 2011 ൽ, ഫ്രാൻസിൽ പൊതുയിടങ്ങളിൽ മുഖം മറക്കുന്നത്​ നിരോധിച്ചിട്ടുണ്ട്​. നെതർലാന്‍റ്​സ്​, ഡെൻമാർക്ക്​, ആസ്​ട്രിയ, ബൾഗേറിയ തുടങ്ങിയപ രാജ്യങ്ങളിലും മുഖം മറക്കുന്നതിന്​ നിയന്ത്രണങ്ങളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burqa banswitzerland
News Summary - Voters in Switzerland support ban on face coverings in public
Next Story