യു.എൻ മനുഷ്യാവകാശ ഹൈ കമീഷനായി ഓസ്ട്രിയയുടെ വോൾക്കർ ടർക്ക്
text_fieldsന്യൂയോർക്ക്: ഓസ്ട്രിയയുടെ വോൾക്കർ ടർക്കിനെ യു.എൻ മനുഷ്യാവകാശ വിങ്ങിന്റെ ഹൈ കമീഷണറായി നിയോഗിച്ചു. യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ടർക്കിനെ നിയമിച്ചത്.
ടർക്ക് ലോകത്തെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ കാലങ്ങളായി സജീവമായി ഇടപെടുന്നയാളാണെന്ന് യു.എൻ സെക്രട്ടറി ജനറൽ കത്തിൽ പറഞ്ഞു. ലോകത്തെ ഏറ്റവും ദുർബല വിഭാഗങ്ങൾക്ക് പ്രത്യേകിച്ച് അഭയാർഥികൾ, രാജ്യമില്ലാത്തവർ എന്നിവരുടെ സംരക്ഷണത്തിന് വേണ്ടി പ്രയത്നിച്ചയാളാണ് ടർക്ക്.
നിലവിൽ യു.എൻ എക്സിക്യൂട്ടീവ് ഓഫീസ് അണ്ടർ സെക്രട്ടറിയായാണ് ടർക്ക് പ്രവർത്തിക്കുന്നത്.
യു.എൻ മനുഷ്യാവകാശ വിങ്ങിന്റെ ഹൈകമീഷണറായി നിയോഗിച്ചത് ആദരമായി കരുതുന്നുവെന്ന് ടർക്ക് ട്വീറ്റ് ചെയ്തു. ഇത് വലിയ ഉത്തരവാദിത്തമാണ്. ലോകത്ത് എല്ലായിടത്തും എല്ലാവരുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ വിശാലമാക്കാൻ എല്ലാ വിധത്തിലും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

